Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:35 AM IST Updated On
date_range 14 Jun 2018 10:35 AM ISTme1
text_fieldsbookmark_border
റിലീഫ് വിതരണം പൂക്കോട്ടൂർ: പഞ്ചായത്ത് 13ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് വിതരണം മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. എൻ. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കാരാട്ട് അബ്ദുറഹ്മാൻ, വി.പി. സലിം, പി. ഫഹദ്, കുഞ്ഞാപ്പു ഹാജി, പി.കെ. അലവി ഹാജി, എം.പി. ജലീൽ, വില്ലൻ മൊയ്തീൻ ഹാജി, കരീം ചെരിച്ചിയിൽ, ലുഖ്മാനുൽ ഹക്കീം, അബ്ദുറഹ്മാൻ, യുസുഫ് മുസ്ലിയാർ എന്നിവർ സംബന്ധിച്ചു. ധനസഹായ വിതരണം വള്ളുവമ്പ്രം: വെള്ളൂർ റിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർധന രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹംസ കുന്നത്ത് അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ദാരിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തി. പി.പി. അലി, ടി.വി. മുഹമ്മദാജി, കെ. അലി, കേയത്ത് മൊയ്തീൻ കുട്ടി, കെ. അസീസ്, മുഹമ്മദ് കുട്ടി, ടി.പി. യൂനുസ്, ടി. ശബീർ അലി, ഹംസ മാളിയേക്കൽ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story