Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:30 AM IST Updated On
date_range 14 Jun 2018 10:30 AM ISTസദ്ദാം ഹുസൈെൻറ പട്ടാള ഓഫിസർക്ക് സ്നേഹ നിർഭര യാത്രയയപ്പ്
text_fieldsbookmark_border
പെരിന്തൽമണ്ണ: ഇറാഖിലെ ബാഗ്ദാദിൽനിന്ന് ഇടതു വശം തളർന്ന് ചികിത്സക്കായി പെരിന്തൽമണ്ണ അമൃതം ആയുർവേദാശുപത്രിയിൽ എത്തി മടങ്ങുന്ന ആദിൽ യൂസുഫ് ഹുസൈൻ, ഭാര്യ സുമയ്യ, മകൻ ഉസ്മാൻ യൂസുഫ് ഹുസൈൻ എന്നിവർക്ക് ഇഫ്താർ വിരുന്നൊരുക്കി യാത്രയയപ്പ് നൽകി. ഇറാഖ് പ്രസിഡൻറ് സദ്ദാം ഹുസൈെൻറ പട്ടാളത്തിലെ ഒാഫിസറായിരുന്നു ആദിൽ യൂസുഫ് ഹുസൈൻ. അമൃതം ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. പി. കൃഷ്ണദാസ്, ഡോ. ഷീബ കൃഷ്ണദാസ്, മുഹമ്മദ് യൂനുസ് കീഴക്കേതിൽ, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, യോഗാധ്യാപകൻ സുരേഷ്, ഇന്ദുശ്രീ എരവിമംഗലം, ഭവിനേശ് അങ്ങാടിപ്പുറം, അബ്ദുൽ ബാസിദ്, ഷാജി, കെ. നളിനി ദേവി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story