Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎന്തിനീ ക്രൂരത......

എന്തിനീ ക്രൂരത... പ്രവേശനോത്സവത്തലേന്ന്​ സ്​കൂളിൽ കരിഓയിൽ ഒഴിച്ച്​ സാമൂഹികവിരുദ്ധർ

text_fields
bookmark_border
എന്തിനീ ക്രൂരത... പ്രവേശനോത്സവത്തലേന്ന് സ്കൂളിൽ കരിഓയിൽ ഒഴിച്ച് സാമൂഹികവിരുദ്ധർ അരീക്കോട്: പുത്തലം ജി.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തിന് കുരുന്നുകളെയും അധ്യാപകരെയും രക്ഷിതാക്കളെയും വരവേറ്റത് കരിഓയിൽ ഒഴിച്ച് വൃത്തികേടാക്കിയ സ്കൂൾ. തിങ്കളാഴ്ച രാത്രി സാമൂഹികവിരുദ്ധർ സ്കൂളിൽ കരി ഓയിൽ ഒഴിച്ചതെന്ന് സംശയിക്കുന്നു. ഓഫിസ് കവാടം, ഷട്ടർ, ക്ലാസ് മുറികൾ എന്നിവിടങ്ങളിൽ ഒഴിച്ചിട്ടുണ്ട്. ഇതുമൂലം വൈകിയാണ് പ്രവേശനോത്സവം ആരംഭിച്ചത്. പൊലീസ് സ്കൂൾ സന്ദർശിച്ച് അന്വേഷണമാരംഭിച്ചു. കുറ്റവാളികളെ കണ്ടെത്തണമെന്ന് പി.ടി.എ പ്രസിഡൻറ് കെ.സി. അനീസ് ആവശ്യപ്പെട്ടു. ഫോട്ടോ: പുത്തലം ജി.എം.എൽ.പി സ്കൂളിൽ സാമൂഹികവിരുദ്ധർ കരിഓയിൽ ഒഴിച്ച നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story