Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 10:51 AM IST Updated On
date_range 13 Jun 2018 10:51 AM ISTജീവൻ രക്ഷിച്ച നായ കൺമുന്നിൽ കരിഞ്ഞുണങ്ങി; നടുക്കം മാറാതെ ഒാമന
text_fieldsbookmark_border
ചെറുതോണി (ഇടുക്കി): ഒാമനക്ക് ഇപ്പോഴും നടുക്കം മാറിയിട്ടില്ല. പൊന്നോമനയായ വളർത്തു നായ കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു. അതും തെൻറ ജീവൻ രക്ഷിച്ചശേഷം. ചേലച്ചുവട് പെരിയാർവാലി കൈപ്പടമലയിൽ സജീവെൻറ ഭാര്യ ഓമനയാണ് (50) വൈദ്യുതാഘാതത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിയാർവാലിയിൽ പുല്ലറുക്കാൻ പോയപ്പോഴാണ് സംഭവം. കാറ്റിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ അറിയാതെ ചവിട്ടിയ ഒാമനക്ക് ഷോക്കേൽക്കുകയായിരുന്നു. നിലത്തുവീണ ഇവരുടെ ദേഹത്തു ചുറ്റിയ വൈദ്യുതി കമ്പി നായയാണ് കടിച്ചു മാറ്റിയത്. ഷോക്കേറ്റ് കമ്പിയിൽതന്നെ കിടന്ന് നിമിഷങ്ങൾക്കകം നായും ചത്തു. വീട്ടമ്മ ബഹളംെവച്ച് ആളെക്കൂട്ടി വിവരം നൽകിയതിനെ തുടർന്ന് ലൈൻ ഒാഫാക്കിയ ശേഷമാണ് പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ നായെ േവർപ്പെടുത്താനായത്. വീട്ടമ്മയെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണംെചയ്തു. റാണിയെന്നാണ് നായയുടെ പേര്. തന്നെ രക്ഷിക്കാനുള്ള ശ്രമത്തിൽ നായ ചത്തത് വീട്ടമ്മക്ക് നൊമ്പരമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story