Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 10:38 AM IST Updated On
date_range 13 Jun 2018 10:38 AM ISTമഴ കനത്തു; ആശുപത്രി കെട്ടിടത്തിെൻറ മതിലും ചുമരും തകർന്നു
text_fieldsbookmark_border
കരുവാരകുണ്ട്: കനത്ത മഴ തുടരുന്ന കരുവാരകുണ്ടിൽ സ്വകാര്യ ആശുപത്രിയുടെ സംരക്ഷണഭിത്തി തകർന്നു. മണ്ണിടിഞ്ഞ് വീണ് കെട്ടിടത്തിെൻറ ഒരു ഭാഗത്തെ ചുമരും തകർന്നു. കരുവാരകുണ്ട് അങ്ങാടിയിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ച മുതൽ പ്രദേശത്ത് തുടങ്ങിയ മഴ വൈകീട്ട് വരെ നീണ്ടുനിന്നു. സംരക്ഷണഭിത്തിയാണ് ആദ്യം നിലംപതിച്ചത്. ഇതിെൻറ ശക്തിയിൽ കെട്ടിടത്തിെൻറ പിൻഭാഗത്തെ ചുമരും തകരുകയായിരുന്നു. മുറിയിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. വൻ ശബ്ദം കേട്ട് ആശുപത്രിയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഒാടി. Photo: സ്വകാര്യ ആശുപത്രിയുടെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story