Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 10:29 AM IST Updated On
date_range 13 Jun 2018 10:29 AM ISTഡെങ്കിപ്പനി പരത്തുന്ന കൊതുകിെൻറ കൂത്താടികളെ കണ്ടെത്തി
text_fieldsbookmark_border
ഡെങ്കിപ്പനി പരത്തുന്ന കൊതുകിെൻറ കൂത്താടികളെ ചേലേമ്പ്രയിൽ കണ്ടെത്തി തേഞ്ഞിപ്പലം: ഡെങ്കിപ്പനി പരത്തുന്ന കൊതുകിെൻറ കൂത്താടികളെ ചേലേമ്പ്രയിൽ കണ്ടെത്തി. ഡെങ്കി റിപ്പോർട്ട് ചെയ്ത ചേലേമ്പ്ര പൊയിൽതൊടി മേഖലയിൽനിന്നാണ് സോണൽ എൻറമോളജിസ്റ്റ് അഞ്ജു വിശ്വൻ നടത്തിയ പഠനത്തിൽ ഈഡിസ് ആൽബോപിക്ടസ് സ്ക്യൂസ് വിഭാഗത്തിൽപെട്ട കൊതുക് കൂത്താടികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇവർ നേരിട്ടെത്തിയാണ് കൂത്താടി ശേഖരിച്ച് പരിശോധന നടത്തിയത്. മുൻകരുതലിെൻറ ഭാഗമായി പ്രദേശത്ത് ഫോഗിങ് അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണവും നടത്തിയിരുന്നു. കഴിഞ്ഞ വർഷം വൈറൽപ്പനി ബാധിച്ച് പത്തുപേരാണ് ചേലേമ്പ്രയിൽ മരിച്ചത്. െഡങ്കി നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടിെല്ലന്നും അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story