Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധികാരികള്‍ കണ്ണ്...

അധികാരികള്‍ കണ്ണ് തുറക്കുമോ? ചെങ്ങാനി വളവില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു

text_fields
bookmark_border
അധികാരികള്‍ കണ്ണ് തുറക്കുമോ? ചെങ്ങാനി വളവില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു വേങ്ങര: കൊടുംവളവും കയറ്റിറക്കവും കൂടിച്ചേര്‍ന്ന ചെങ്ങാനി വളവില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. കൊണ്ടോട്ടി-പരപ്പനങ്ങാടി സംസ്ഥാനപാതയിലാണ് അപകട പരമ്പര തീര്‍ക്കുന്ന ചെങ്ങാനി വളവ്. തിങ്കളാഴ്ച മുച്ചക്ര സ്കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി ഇടിച്ചാണ് മരിച്ചത്. അടുത്തിടെ ഇൗ പാതയില്‍ കോടികള്‍ ചെലവഴിച്ച് നിർമാണ പ്രവര്‍ത്തനം നടത്തിയിരുന്നു. വയലില്‍നിന്ന് റോഡി‍​െൻറ ഉയരം അൽപം കൂട്ടിയതൊഴിച്ചാല്‍ വളവ് നിവർത്താൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. വളവ് കുറക്കുകയും റോഡ്‌ ഉയര്‍ത്തി കയറ്റിറക്കം കുറക്കുകയും മാത്രമാണ് പ്രതിവിധിയെന്നു നാട്ടുകാർ പറയുന്നു. അപകട സാധ്യതയുള്ള ഇൗ ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. പടം: സംസ്ഥാന പാത ചെങ്ങാനി വളവില്‍ അപകട മരണത്തെ തുടര്‍ന്ന് തടിച്ചു കൂടിയ നാട്ടുകാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story