Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 11:05 AM IST Updated On
date_range 11 Jun 2018 11:05 AM ISTപരപ്പനങ്ങാടിയിൽ ചുമർ വൃത്തികേടാക്കിയ സംഭവം: പത്ത് േപർക്കെതിരെ കേസ്
text_fieldsbookmark_border
പരപ്പനങ്ങാടി: പുത്തൻപീടിക പഴശ്ശി നഗറിലെ ബി.ജെ.പി അനുഭാവികളുടെ വീടുകളുടെ ചുമർ സി.പി.എം ബുക്ക്ഡ് എന്ന് എഴുതി വൃത്തികേടാക്കിയ സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി. പത്ത് സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തു. ശനിയാഴ്ച പുലർച്ചയാണ് പുത്തൻപീടിക പടിഞ്ഞാറുഭാഗത്തെ തുടിശ്ശേരി വേലായുധൻ, തണ്ടാംപറമ്പത്ത് ചന്ദ്രൻ എന്നിവരുടെ വീടിെൻറ ചുമരുകളില്‍ ചുവപ്പ് നിറത്തില്‍ 2030 വരെ ബുക്ക്ചെയ്ത് നക്ഷത്രം വരച്ചത്. ചന്ദ്രെൻറ വീടിെൻറ ജനൽചില്ല് തകർന്നിട്ടുമുണ്ട്. ഇൗ സമയം ശക്തമായ മഴ ഉണ്ടായിരുന്നു. വൈദ്യുതി ഇല്ലാത്ത സമയം നോക്കിയാണ് ചുമരെഴുത്ത് നടത്തിയത്. വീട്ടുകാർ ഉണർന്നപ്പോഴേക്കും സംഘം ഇരുട്ടിൽ മറഞ്ഞു. വേലായുധെൻറ വീട് മെയിൻ റോഡിനോട് ചേർന്നും ചന്ദ്രേൻറത് ഉള്ളിലേക്ക് മാറിയുമാണ്. മേഖലയിൽ ഏതാനും ദിവസങ്ങളായി സി.പി.എം-ആർ.എസ്.എസ് സംഘർഷം നിലനിൽക്കുണ്ട്. ഇതിെൻറ തുടർച്ചയാണ് ഈ സംഭവമെന്ന് കരുതപ്പെടുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നുബുവിന് നേരെ വധശ്രമം നടന്നിരുന്നു. ഇൗ കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ റിമാൻഡിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story