Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 10:53 AM IST Updated On
date_range 10 Jun 2018 10:53 AM ISTസബ് ജയിലിൽ ഇഫ്താർ സംഗമം
text_fieldsbookmark_border
ആലത്തൂർ: ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലത്തൂർ സബ് ജയിലിലെ തടവുകാർക്കും ഉദ്യോഗസ്ഥർക്കും ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് അസനാർകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്വി, അഡ്വ. എ.കെ. മുഹമ്മദ് റാഫി, ജയിൽ െഡപ്യൂട്ടി സൂപ്രണ്ട് കെ. മാധവൻ, സോളിഡാരിറ്റി ഏരിയ പ്രസിഡൻറ് നജീബ്, ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി സി.ഇ.ഒ അബ്ദുൽ റഹിമാൻ ഹസനാർ, ജയിൽ സൂപ്രണ്ട് എം.കെ. ബാലകൃഷ്ണൻ, കെ. ജംഷീർ എന്നിവർ സംസാരിച്ചു. അനുമോദന സദസ്സ് മണ്ണൂർ: ഇന്ദിരഗാന്ധി സാംസ്കാരിക കേന്ദ്രത്തിെൻറയും യൂത്ത് കോൺഗ്രസിെൻറയും നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. മണ്ണൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചടങ്ങ് വി.ടി. ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണൂർ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ ഷെഫിക് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ 'മാധ്യമം' ലേഖകൻ കെ.പി. മൊയ്തീൻ കുട്ടിയെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് അംഗം നൂർജഹാൻ, കെ.എം. ഷിബു, പി. വിജയലക്ഷമി, കെ.എം. നസിമ റിയാസ്, എം. രാധാകൃഷ്ണൻ, സുൽഫിക്കർ, എന്നിവർ സംസാരിച്ചു. അമിതഭാര വണ്ടികൾ പഞ്ചായത്ത് റോഡുകളിൽ വേണ്ട ആലത്തൂർ: പഞ്ചായത്ത് റോഡുകളിൽ കൂടി അമിതഭാരം കയറ്റി പോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശം. അമിതഭാരം കയറ്റി വാഹനങ്ങൾ ഓടുന്നതിനാൽ റോഡ് തകരുകയും തകരുന്ന റോഡിെൻറ വശങ്ങൾ കൈയേറുകയാണെന്നും കാണിച്ച് വാവുള്ളിയാപുരം കോമത്ത് പറമ്പിൽ യു. മൂസകുട്ടി ഹൈകോടതിയിൽ നൽകിയ ഹർജിയിലെ ഉത്തരവ് പ്രകാരമാണ് ട്രാൻസ്പോർട്ട് കമീഷണറുടെ നടപടി. അമിതഭാരം കയറ്റിപോകുന്ന വാഹനങ്ങളെക്കുറിച്ച് അറിയാൻ പ്രത്യേകടീമിനെ നിയോഗിച്ച് പരിശോധന നടത്താൻ തൃശൂരിലെ ഡെപ്യൂട്ടി കമീഷണർക്ക് നിർദേശം നൽകി. അതോടൊപ്പം തകരുന്ന റോഡിെൻറ വശം സമീപഭൂമിയുടെ ഉടമകൾ കൈയേറുന്നുവെന്ന പരാതിയിലും തുടർനടപടികൾക്കായി പാലക്കാട് കലക്ടർ, തിരുവനന്തപുരം പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനിയർ, തിരുവനന്തപുരം ട്രാഫിക് പൊലീസ് ഐ.ജി എന്നിവരോടും അന്വേഷണം നടത്താനും കമീഷണർ നിർദേശം നൽകിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story