Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബേപ്പൂരിൽ...

ബേപ്പൂരിൽ അപകടത്തിൽപെട്ട ബോട്ട് പരപ്പനങ്ങാടിയിൽ തകർന്നടിഞ്ഞു

text_fields
bookmark_border
പരപ്പനങ്ങാടി: കഴിഞ്ഞദിവസം ബേപ്പൂരിൽ അപകടത്തിൽപെട്ട ബോട്ട് പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ കടപ്പുറത്തെ ലാൻഡിങ്ങിൽ തകർന്നടിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ബേപ്പൂരിൽനിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട സ​െൻറ് മാത്യൂസ് എന്ന ഫൈബർ ബോട്ട് തിരിച്ച് കരക്കെത്താൻ അര കിലോമീറ്റർ ബാക്കിനിൽക്കെയാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിൽ തിരമാലകളുയർന്ന് എൻജി​െൻറ ചിറക് ഒടിയുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന തിരുവനന്തപുരം പോളിയൂർ കൊല്ലങ്കോട് സ്വദേശികളായ ശിൽവദാസൻ (50), ജിബിൻ (20), കീതൻ (20) എന്നിവർ കടലിലേക്ക് തെറിച്ചുവീഴുകയും നീന്തി രക്ഷപ്പെടുകയുമായിരുന്നു. ഇവർ നൽകിയ വിവരത്തി​െൻറ അടിസ്ഥാനത്തിൽ ബോട്ടിൽ അവശേഷിച്ചവരെ കോസ്റ്റ് ഗാർഡി​െൻറ സഹായത്തോടെ കരക്കെത്തിച്ചു. തൊഴിലാളികളായ തലൈസ് രാജ്, സെൽവരാജ്, ജസ്റ്റിൻ എന്നിവരെയാണ് അധികൃതർ രക്ഷപ്പെടുത്തിയത്. തുടർന്ന് തീരക്കടലിൽനിന്ന് മൂന്ന് നാഴിക അകലെ കോസ്റ്റ് ഗാർഡ് അധികൃതർ ബോട്ട് നങ്കൂരമിട്ട് വെച്ചിരുന്നു. ഈ ബോട്ടാണ് ശനിയാഴ്ച പുലർച്ച അഞ്ചിന് പരപ്പനങ്ങാടി ചെട്ടിപ്പടി കടലിൽ തകർന്നടിഞ്ഞ നിലയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന മീനും ഫ്രീസറുമടക്കം 18 ലക്ഷം രൂപയോളം നഷ്ടം വന്നതായി ബോട്ടി​െൻറ ഉടമസ്ഥൻ കൂടിയായ തലൈസ്‌ രാജ് പറഞ്ഞു. അതേസമയം, ബോട്ടിൽനിന്ന് തെറിച്ചുവീണ ജിബിനെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞദിവസം ചെട്ടിപ്പടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story