Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightm3+p3 മലയോര ഹൈവേക്ക്...

m3+p3 മലയോര ഹൈവേക്ക് കിഫ്ബിയുടെ ധനാനുമതി

text_fields
bookmark_border
നിലമ്പൂർ: മലയോര ഹൈവേയുടെ ഭാഗമായ ജില്ലയിലെ മൂന്ന് റീച്ചുകൾക്കും കിഫ്ബി ഡയറക്ടർ ബോർഡി‍​െൻറ ധനാനുമതി ലഭിച്ചു. പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല്-മുണ്ടേരി സീഡ് ഫാം ഗേറ്റ് (109 കോടി), പൂക്കോട്ടുംപാടം മൂല്ലേപാടം (45 കോടി), പൂക്കോട്ടുംപാടം, കേരള എസ്റ്റേറ്റ്, ചിറക്കൽ, പുൽവേട്ട, പൊൻപാറ, അലനല്ലൂർ (103 കോടി) എന്നിവക്കാണ് ധനാനുമതി. പാതക്ക് നേരത്തെ സർക്കാറി‍​െൻറ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മൂന്ന് റീച്ചുകൾക്കും 101 കിലോമീറ്റർ ദൈർഘ‍്യമാണുള്ളത്. പാതക്ക് സൗജന‍്യമായി ഭൂമി ലഭിക്കേണ്ടതുണ്ട്. ഭൂമി സർവേ നടത്തി അളന്ന് തിട്ടപ്പെടുത്തി റവന‍്യൂ വകുപ്പിന് കൈമാറുന്നതോടെ കേരള റോഡ് ഫണ്ട് ബോർഡി‍​െൻറ സാങ്കേതികാനുമതിയും ലഭിക്കും. ഇതിൽ ഒന്നാമതുള്ള പൂക്കോട്ടുംപാടം-തമ്പുരാട്ടികല്ല്-മുണ്ടേരി റീച്ചിന് സ്ഥലം കണ്ടെത്തി കുറ്റിയടിച്ചിട്ടുണ്ട്. റവന‍്യൂ-പൊതുമരാമത്ത് സംയുക്ത സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന‍്യൂ വകുപ്പിന് കൈമാറണം. പാത യാഥാർഥ്യമായാൽ നിലമ്പൂരിൽ നിന്ന് കൽപറ്റയിലേക്ക് 62 കിലോമീറ്റർ ലാഭിക്കാം. മൈസൂരു-ബംഗളൂരു ദൂരം 70 കിലോമീറ്റർ കുറയും. റോഡ് മാർഗമുള്ള നിലമ്പൂർ-മൈസൂർ രാത്രിയാത്ര നിരോധനം മറികടക്കാം, താമരശ്ശേരി ചുരവും നാടുകാണി ചുരവും ഒരേ സമയം പണി മുടക്കിയാലും യാത്ര തടസ്സമുണ്ടാവില്ല. വയനാടിന് തെക്കുള്ള ജില്ലകളിലേക്ക് കോഴിക്കോടിനെ ആശ്രയിക്കാതെ യാത്ര ചെയ്യാനും കഴിയും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story