Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 10:36 AM IST Updated On
date_range 9 Jun 2018 10:36 AM ISTനിർമാണത്തിന് പിന്നാലെ റോഡ് തകർന്നു
text_fieldsbookmark_border
കരുവാരകുണ്ട്: ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിർമിച്ച റോഡ്, നിർമാണത്തിന് പിന്നാലെ തകർന്നു. 10 ലക്ഷം മുടക്കി നിർമിച്ച കേരള എസ്റ്റേറ്റ് മഞ്ഞൾപാറയിലെ അമ്പതേക്കർ-പോത്തൻകാട് റോഡാണ് വിവിധ ഭാഗങ്ങളിൽ ടാറിങ് അടർന്നും കുഴികൾ രൂപപ്പെട്ടും തകർന്നത്. ഏപ്രിൽ അവസാനത്തിലാണ് റോഡ് പ്രവൃത്തി നടന്നത്. അതിന് പിന്നാലെ തകരുകയായിരുന്നു. ഉയർന്ന ഭാഗത്തുനിന്ന് വെള്ളം ഒലിച്ചിറങ്ങിയതോടെ ടാറിങ്ങിനടിയിലെ ചളി പൊങ്ങുകയും ചെയ്തു. നിർമാണത്തിലെ ക്രമക്കേടാണ് തകർച്ചക്ക് കാരണമെന്ന് കാണിച്ച് ജില്ല കലക്ടർക്ക് പരാതി നൽകാനിരിക്കുകയാണ് നാട്ടുകാർ. Photo.... നിർമാണത്തിന് പിന്നാലെ തകർന്ന അമ്പതേക്കർ-പോത്തൻകാട് റോഡ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story