Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:02 AM IST Updated On
date_range 8 Jun 2018 11:02 AM ISTഇ-പോസ് മെഷീൻ റേഷൻ വിതരണം സുഗമമാക്കി
text_fieldsbookmark_border
പാലക്കാട്: റേഷൻ കടകളിൽ ഇ-പോസ് മെഷീൻ വന്നതോടെ റേഷൻ വിതരണം സുഗമമായതായി അധികൃതർ. ജില്ലയിലെ 944 റേഷൻ കടകളിലും ഇ-പോസ് മെഷീൻ വഴിയാണ് കഴിഞ്ഞ മാസത്തെ വിതരണം ചെയ്തത്. ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ചാണ് 90 ശതമാനത്തിലധികം കാർഡുടമകളും റേഷൻ വിഹിതം വാങ്ങിയത്. വൈദ്യുതിയും ഇൻറർനെറ്റും ഇല്ലാത്തതിനാൽ റേഷൻ വാങ്ങാൻ ആളുകൾക്ക് ഏറെനേരം കാത്തുനിൽക്കേണ്ടി വരുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ല സപ്ലൈ ഓഫിസർ ആർ. അനിൽരാജ് പറഞ്ഞു. എട്ടു മണിക്കൂറിലധികം പ്രവർത്തിപ്പിക്കാൻ കഴിയുന്ന റീചാർജബിൾ ബാറ്ററിയാണ് മെഷീനിൽ ഉപയോഗിക്കുന്നത്. ഇൻറർനെറ്റ് വേഗത കുറഞ്ഞ ഉൾപ്രദേശങ്ങളിൽ പ്രശ്നം പരിഹരിക്കാൻ ആൻറിനയും റൂട്ടറും നൽകിയിട്ടുണ്ട്. ഇങ്ങനെ 40 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് വേഗതക്കുറവ് പരിഹരിച്ചിട്ടുണ്ട്. റേഷൻ കാർഡിൽ പേരുള്ള കുടുംബാംഗങ്ങളിൽ ആർക്കും റേഷൻ വാങ്ങാം. ആധാർ രജിസ്േട്രഷൻ നടത്തിയിരിക്കണം എന്നു മാത്രം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് സമ്മതപത്രവുമായി മറ്റൊരാളെ പറഞ്ഞയക്കാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫിസിലാണ് അപേക്ഷ നൽകേണ്ടത്. കേരളത്തിലെ റേഷൻ വിതരണം നിയന്ത്രിക്കുന്നത് ആന്ധ്രയിലെ സെർവറിലാണ്. ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കുമ്പോൾ വിരലടയാളം മെഷീൻ തിരിച്ചറിയാൻ പരമാവധി 28 സെക്കൻഡ് സമയം മാത്രം മതി. കൂടുതൽ സമയം കാത്തിരിക്കേണ്ട ആവശ്യമില്ല. കടകളിൽ സ്റ്റോക്ക് എത്തുന്ന വിവരം കാർഡുടമകൾക്ക് മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കുന്നതിനാൽ പലതവണ റേഷൻ കടകളിൽ കയറിയിറങ്ങേണ്ടി വരുന്നില്ല. നീക്കിയിരിപ്പുള്ള സ്റ്റോക്ക് വിവരങ്ങൾ കൃത്യമായി സിവിൽ സപ്ലൈസിെൻറ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതിനാൽ പൊതുജനങ്ങൾക്കും ഇക്കാര്യം പരിശോധിക്കാനുള്ള അവസരമുണ്ട്. പാലിെൻറ ഗുണനിലവാരം: ജാഗ്രതാ യജ്ഞത്തിന് തുടക്കം പാലക്കാട്: ശുദ്ധമായ പാൽ ഉൽപാദിപ്പിക്കുക, മായമില്ലാത്ത പാൽ ഉപഭോക്താക്കൾക്ക് നൽകുക എന്നീ ലക്ഷ്യങ്ങളോടെ ക്ഷീര വികസന വകുപ്പ് ആഗസ്റ്റ് 31വരെ നടത്തുന്ന പാൽ ഗുണ നിയന്ത്രണ ജാഗ്രത യജ്ഞത്തിന് തുടക്കമായി. ജില്ലയിലെ മുഴുവൻ ക്ഷീര സംഘങ്ങൾക്കും എഫ്.എസ്.എസ്.എ രജിസ്േട്രഷൻ-ലൈസൻസ് നൽകൽ, കറവ കഴിഞ്ഞ് ഒരു മണിക്കൂറിനകം കർഷകർ ക്ഷീര സംഘത്തിൽ പാൽ എത്തിക്കുന്നുണ്ടെന് ഉറപ്പാക്കൽ, ക്ഷീര സംഘങ്ങൾ മൂന്ന് മണിക്കൂറിനകം ബൾക്ക് മിൽക്ക് കൂളർ-ചില്ലിങ് പ്ലാൻറിൽ സംഭരിച്ച പാൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഉൽപാദിപ്പിക്കുന്ന പാലിലെ ഖര പദാർഥങ്ങളുടെ അളവ് 0.5 ശതമാനം വർധിപ്പിക്കൽ, അണുജീവികൾ കുറവുള്ള പാൽ ഉൽപാദിപ്പിക്കൽ എന്നിവ പദ്ധതിയുടെ ലക്ഷ്യമാണ്. മീനാക്ഷിപുരം പാൽ പരിശോധന ലബോറട്ടറിയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിെൻറ ഗുണമേന്മ പരിശോധന ശക്തമാക്കിയതായും ക്വാളിറ്റി കൺേട്രാൾ ഓഫിസർ ജെ.എസ്. ജയസുജീഷ് അറിയിച്ചു. ഗുണമേന്മയുള്ള പാൽ ഉൽപാദിപ്പിക്കുന്നതിലൂടെ ക്ഷീര കർഷകർക്ക് അധികവരുമാനം നേടിക്കൊടുക്കുകയാണ് ക്ഷീരവികസന വകുപ്പിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story