Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 11:02 AM IST Updated On
date_range 8 Jun 2018 11:02 AM ISTസിവിൽ സ്റ്റേഷനിലെ 'കൊതുകുവളർത്തലി'നെ കുറിച്ചുള്ള 'മാധ്യമം' വാർത്ത: അടിയന്തരമായി മാലിന്യം നീക്കണമെന്ന് കലക്ടറുടെ നോട്ടീസ്
text_fieldsbookmark_border
മലപ്പുറം: സിവിൽ സ്റ്റേഷൻ വളപ്പിലെ 'കൊതുകുവളർത്തൽ കേന്ദ്രങ്ങൾ' അടിയന്തരമായി നീക്കണമെന്ന് വിവിധ വകുപ്പ് മേധാവികൾക്ക് ജില്ല കലക്ടറുടെ നോട്ടീസ്. ഇത് സംബന്ധിച്ച് 'മാധ്യമം' തിങ്കളാഴ്ച നൽകിയ വാർത്ത സൂചിപ്പിച്ചാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ത്രീ ബ്ലോക്കിലെ സ്ഥാപന മേധാവികൾക്ക് നോട്ടീസ് നൽകിയത്. വാർത്തയുടെ പകർപ്പും നൽകിയിട്ടുണ്ട്. വിവിധ ഒാഫിസുകളിൽനിന്ന് പുറന്തള്ളുന്ന മാലിന്യമാണ് വാർത്തക്ക് അടിസ്ഥാനമെന്നും ഡെങ്കിപ്പനിയും മലമ്പനിയും അടക്കമുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ മാലിന്യം ഉടൻ മാറ്റണമെന്നും കലക്ടർ സൂചിപ്പിച്ചു. ഇതിനായി സീറോ വേസ്റ്റ് ജില്ല കോഒാഡിനേറ്റർ മുഹമ്മദ് റസീനുമായി ബന്ധപ്പെടാനും നിർദേശമുണ്ട്. ഇനി മാലിന്യം കാണുന്നപക്ഷം അതത് സ്ഥാപന മേധാവികളാകും ഉത്തരവാദികളെന്നും കലക്ടർ മുന്നറിയിപ്പ് നൽകി. ആരോഗ്യ, കൃഷി വകുപ്പുകളുടെ ജില്ല ഒാഫിസ്, കലക്ടറേറ്റ് റിക്കാർഡ് റൂം, െഎ.ടി അറ്റ് സ്കൂൾ, പി.ആർ.ഡി, ലേബർ ഒാഫിസ്, ഹരിതകേരള മിഷൻ, പ്ലാനിങ് വിഭാഗം, എൻ.ആർ.എച്ച്.എം ഒാഫിസുകളാണ് ബി ത്രീ ബ്ലോക്കിലുള്ളത്. നാടും നഗരവും നന്നാക്കാൻ നിർദേശം നൽകുന്ന ആരോഗ്യവകുപ്പിെൻറ മൂക്കിൻതുമ്പിൽ മാലിന്യം നിറഞ്ഞത് സംബന്ധിച്ച വാർത്ത തിങ്കളാഴ്ച നടന്ന നിപ ജാഗ്രത യോഗത്തിൽ ചർച്ചയായിരുന്നു. കൊതുകുവളർത്തൽ കേന്ദ്രങ്ങളായി കലക്ടറേറ്റ് വളപ്പിൽ ഉൾപ്പെടെ ജില്ലയുടെ പലഭാഗങ്ങളിൽ ലേലം ചെയ്യാതെ കിടക്കുന്ന തൊണ്ടിവാഹനങ്ങൾ ഒരുവർഷത്തിനകം മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ കലക്ടർ ഉറപ്പുനൽകിയിരുന്നു. 20 കൊല്ലം മുമ്പ് പിടിച്ചിട്ടതുവരെ സിവിൽ സ്റ്റേഷനിലുണ്ട്. 25,000ത്തിലധികം വാഹനങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്നത്. ഇവയിലൊക്കെയും മഴ പെയ്താൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുകയാണ്. ആരോഗ്യവകുപ്പ് ജില്ല ഒാഫിസിെൻറ പിന്നിൽ കുപ്പിയും പ്ലാസ്റ്റിക് പാത്രങ്ങളും നിറഞ്ഞത് ഗൗരവത്തോടെയാണ് കലക്ടർ കാണുന്നത്. ശുചിമുറിയിലെ വെള്ളം സമീപത്തെ ഒാടയിൽ കെട്ടിക്കിടക്കുന്നതും സിവിൽ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണ മാലിന്യവും ഡിസ്പോസിബ്ൾ പ്ലേറ്റുകളും കടലുണ്ടിപ്പുഴയുടെ ഭാഗത്ത് തള്ളുന്നതും 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതിനിടെ കഴിഞ്ഞദിവസവും സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിലെ മാലിന്യവും കടലുണ്ടിപ്പുഴയുടെ ഭാഗത്ത് തള്ളിയത് ശ്രദ്ധയിൽപ്പെട്ട കലക്ടർ ബന്ധപ്പെട്ടവരെ വിളിച്ച് ഗുണദോഷിച്ചതായും സൂചനയുണ്ട്. mpl2 collectors notice

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story