Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 10:32 AM IST Updated On
date_range 8 Jun 2018 10:32 AM ISTനിലമ്പൂരിൽ സി.പി.എമ്മിലെ കലാപം ഡി.വൈ.എഫ്.ഐയിലേക്കും
text_fieldsbookmark_border
നിലമ്പൂർ: നിലമ്പൂരിൽ സി.പി.എമ്മിലെ ചേരിതിരിവ് പാർട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയിലേക്കും. മാധ‍്യമങ്ങളെ ഉപയോഗിച്ച് പരസ്പരം ചളിവാരിയെറിയലിലേക്ക് വരെ കാര‍്യങ്ങളെത്തി. ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിലുണ്ടായ വിമതപക്ഷത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാതെ പുറത്തേക്ക് തള്ളിവിടാൻ ചുക്കാൻ പിടിച്ചവരാണ് ഇപ്പോൾ ചേരിതിരിഞ്ഞ് കലാപക്കൊടിയുയർത്തിയിരിക്കുന്നത്. സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന കെ. റഹീമിനെ ഏരിയ സെൻററിലേക്ക് ഉയർത്തുകയും അടുത്തിടെ ഏരിയ കമ്മിറ്റി അംഗമായി തരംതാഴ്ത്തുകയും ചെയ്തതോടെയാണ് ലോക്കൽ, ഏരിയ കമ്മിറ്റികളിൽ ചേരിതിരിവിന് വഴിവെച്ചത്. ലോക്കൽ കമ്മിറ്റിയിലെ പ്രഭലവിഭാഗത്തിന് അനഭിമതനും പി.വി. അൻവർ എം.എൽ.എയുടെ അടുത്തയാളുമായ ഏരിയ കമ്മിറ്റി അംഗം സലീം മാട്ടുമ്മലിനെ വീണ്ടും കമ്മിറ്റിയിൽ നിലനിർത്തിയതോടെ ചേരിതിരിവ് രൂക്ഷമായി. ഏരിയ സെക്രട്ടറി ഇ. പത്മാക്ഷനും സലീം മാട്ടുമ്മലിനും എതിരെ ഉന്നംവെച്ചുള്ള പ്രവർത്തനമാണ് ലോക്കൽ കമ്മിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഏരിയ സെക്രട്ടറിക്കെതിരെ അടുത്തിടെവന്ന ചില പത്രവാർത്തകൾ ഇതിെൻറ സാക്ഷ‍്യപത്രമാണ്. ഏരിയ, ലോക്കൽ കമ്മിറ്റികളിലെ വ‍്യക്തമായ ഈ ചേരിതിരിവ് പാർട്ടിയുടെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയെ വെട്ടിലാക്കി. ഡി.വൈ.എഫ്.ഐയെ അടുപ്പിക്കാൻ ഇരുകൂട്ടരും ശ്രമം തുടങ്ങിയതോടെയാണ് ചേരിതിരിവ് കടന്നുകൂടിയത്. കഴിഞ്ഞ ഞായറാഴ്ച ചന്തക്കുന്നിൽ നടന്ന ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റി തെരഞ്ഞെടുപ്പിലും വിഭാഗീയതയുണ്ടായി. സാമ്പത്തിക ആരോപണവിധേയനെ സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തു വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഭാരവാഹികൾക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്നാവശ‍്യപ്പെട്ട് ഡി.വൈ.എഫ്.ഐ, സി.പി.എം മേൽഘടകങ്ങൾക്ക് രേഖാമൂലം പരാതിയും നൽകിയിട്ടുണ്ട്. പരാതിയിലെ അന്വേഷണത്തിന് ശേഷം പുതിയ കമ്മിറ്റിയുമായി സഹകരിച്ചാൽ മതിയെന്നും അതുവരെ നിസ്സഹകരിക്കാനുമാണ് വിമതപക്ഷത്തിെൻറ തീരുമാനം. അതേസമയം, സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചയാളും ഏരിയ നേതൃത്വത്തിലെ പ്രമുഖനുമാണ് സാമ്പത്തിക ക്രമക്കേട് നടത്തിയതെന്നാണ് മറുചേരിയുടെ ആരോപണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story