Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:45 AM IST Updated On
date_range 7 Jun 2018 10:45 AM ISTഇനി സ്മാർട്ട്; 16 സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഒാരോ സ്കൂളുകൾ വീതം അന്താരാഷ്ട്ര നിലവാരത്തിലേക്ക്. ഇതിനായി 16 സ്കൂളുകളുടെ വികസനപ്രവർത്തനങ്ങൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. അഞ്ച് കോടി രൂപയാണ് കിഫ്ബിയിൽനിന്ന് നൽകുക. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ജില്ലയിലെ 40 സ്കൂളുകൾക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി മൂന്ന് കോടിയും നൽകും. ഇതിൽ 10 എണ്ണത്തിന് അംഗീകാരം നൽകിക്കഴിഞ്ഞു. ഈ സാമ്പത്തിക വർഷംതന്നെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരമുള്ള മികവിെൻറ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായാണ് ജില്ല ഭരണകൂടം മുന്നോട്ട് പോകുന്നത്. ഇതിെൻറ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും അധ്യയനം തടസ്സപ്പെടാതിരിക്കാൻ പകരം സംവിധാനം ഒരുക്കാനും വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർക്കും ഡി.ഇ.ഒമാർക്കും കലക്ടർ നിർദേശം നൽകി. നിർമാണ പുരോഗതി ഡി.ഇ.ഒമാർ യഥാസമയം വിലയിരുത്തുകയും ബന്ധപ്പെട്ട എം.എൽ.എമാരെ അറിയിക്കുകയും വേണം. കിഫ്ബി അനുവദിച്ച തുകക്ക് പുറമെ ആവശ്യമായത് എം.എൽ.എ ഫണ്ട്, എം.പി ഫണ്ട്, മറ്റ് പ്രാദേശിക വികസന ഫണ്ട് എന്നിവയിൽനിന്ന് കണ്ടെത്താം. പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കാൻ ഡി.ഇ.ഒമാർക്കും പ്രിൻസിപ്പൽമാർക്കും കലക്ടർ നിർദേശം നൽകി. സ്മാർട്ടാകുന്ന സ്കൂളുകൾ ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് കുഴിമണ്ണ, ഗവ. മാനവേദൻ എച്ച്.എസ്.എസ് നിലമ്പൂർ, ജി.എച്ച്.എസ്.എസ് തുവ്വൂർ, ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ് പെരിന്തൽമണ്ണ, ജി.എച്ച്.എസ്.എസ് മക്കരപറമ്പ്, ജി.എച്ച്.എസ്.എസ് മലപ്പുറം, ഗവ. ബോയ്സ് വി.എച്ച്.എസ് വേങ്ങര, ജി.എച്ച്.എസ്.എസ് പെരുവല്ലൂർ, നെടുവ ഗവ. എച്ച്.എസ്.എസ് പരപ്പനങ്ങാടി, ദേവധാർ ഗവ. എച്ച്.എസ്.എസ് താനൂർ, ജി.എച്ച്.എസ്.എസ് കൽപകഞ്ചേരി, പേരശ്ശന്നൂർ ഗവ. എച്ച്.എസ്.എസ് കുറ്റിപ്പുറം, ജി.എച്ച്.എസ്.എസ് പുറത്തൂർ, മൂക്കുതല പി.സി.എൻ ഗവ. എച്ച്.എസ്.എസ് നന്നംമുക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story