Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപ്പാര്‍ട്മെൻറില്‍...

അപ്പാര്‍ട്മെൻറില്‍ യുവതി മരിച്ച നിലയിൽ: ഭര്‍ത്താവ് ഒളിവില്‍

text_fields
bookmark_border
വേങ്ങര: ഇതര സംസ്ഥാനക്കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ നവാദാഡ ജില്ലയിലെ പക്കിരിദര്‍വാനിലെ ഗുഡിയ ഖാത്തൂനാണ് (30) കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്മ​െൻറില്‍ ബുധനാഴ്ച ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിഹാർ ജവാഡ ജില്ലയിലെ നൗഷാദിനെയും മക്കളായ സല്‍മാന്‍ (ആറ്), ചാന്ദിനി (നാല്) കൂടെ താമസിക്കുന്ന നൗഷാദി​െൻറ സഹോദരീ പുത്രന്‍ ഷാഹിദിനെയും കാണാതായിട്ടുണ്ട്. ബുധനാഴ്ച രാവിലെ നൗഷാദും ഷാഹിദും കുട്ടികളുമായി പോകുന്നത് കണ്ടതായി അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ പറയുന്നു. ഉച്ചയോടെ ഖാത്തൂ​െൻറ സഹോദരനെ വിളിച്ച് നൗഷാദ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപ്പാര്‍ട്മ​െൻറില്‍ അന്വേഷിച്ചതും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതും. വിവരമറിഞ്ഞ് ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, ഡിവൈ.എസ്.പിമാരായ മോഹനചന്ദ്രൻ, ജലീൽ തോട്ടത്തിൽ, വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ എന്നിവർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story