Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:36 AM IST Updated On
date_range 7 Jun 2018 10:36 AM ISTഗ്രാമ വികസനത്തിലൂടെ സാമൂഹികനന്മ: വട്ടപ്പാടത്ത് ഗ്രാമീണ ഐക്യവേദി തുടങ്ങി
text_fieldsbookmark_border
പൂക്കോട്ടുംപാടം: ഗ്രാമ വികസനത്തിലൂടെ സാമൂഹിക വികസനം യാഥാർഥ്യമാക്കാൻ വട്ടപ്പാടത്ത് യുവജന കൂട്ടായ്മയില്‍ ഗ്രാമീണ ഐക്യവേദി ആരംഭിച്ചു. വട്ടപ്പാടം നവതരംഗം ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രാമീണ ഐക്യവേദി രൂപവത്കരിച്ചത്. വനിത, വയോജന, ബാലജന കൂട്ടായ്മകള്‍, ലഘു സംരംഭങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസുകള്‍, ബോധവത്കരണ ക്ലാസുകള്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ലൈബ്രറി, വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, പരസ്പര സഹായ സംഘം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഐക്യ വേദി ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി വട്ടപ്പാടം നവതരംഗം ലൈബ്രറിയില്‍ ജനകീയ യോഗം ചേര്‍ന്നു. യോഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വട്ടപ്പാടത്തുനിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു. കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും മഴക്കാലരോഗ പ്രതിരോധ ക്ലാസും നടത്തി. അടുത്തയാഴ്ച അയല്‍പക്ക സർവേയും വീടുകൾ കയറിയുള്ള രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ലൈബ്രറി പ്രവര്‍ത്തനവും ഊര്‍ജിതമാക്കും. അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഗ്രാമീണ ഐക്യവേദി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് വി. സജിത്ത് അധ്യക്ഷത വഹിച്ചു. കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ക്ലാസിന് എ. സിദ്ദീഖ് ഹസനും ആരോഗ്യബോധവത്കരണ ക്ലാസിന് ജെ.എച്ച്.ഐ കെ.സി. പ്രേമനും നേതൃത്വം നല്‍കി. ഗോമതിടീച്ചര്‍, കെ. രത്‌നകുമാര്‍, പി.വി. കരുണാകരന്‍, പുലത്ത് ഷാജി നവാസ്, പൊയിലില്‍ ശ്രീധരന്‍, ക്ലബ് സെക്രട്ടറി വി. മധു, പി. സുനില്‍, ജെ.പി.എച്ച്.എന്‍ സിജി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ വി. സന്തോഷ്, എ. ബിനേഷ്, ഷൈജു, സുരേഷ്ബാബു, അനീഷ്, ഉമേഷ് ആശാ പ്രവര്‍ത്തകരായ ശ്യാമള, സുശീല എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story