Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവണ്ടൂർ പഞ്ചായത്ത്...

വണ്ടൂർ പഞ്ചായത്ത് അഴിമതി വിവാദം: എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

text_fields
bookmark_border
വണ്ടൂർ: പഞ്ചായത്ത് പ്രസിഡൻറിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഏഴ് സി.പി.എം അംഗങ്ങളും ഒരു സി.പി.ഐ അംഗവുമുൾപ്പെടെ എട്ടുപേർ ഒപ്പിട്ട നോട്ടീസാണ് ബ്ലോക്ക് ഡെവലപ്മ​െൻറ് ഓഫിസർക്ക് നൽകിയത്. ഡി.വൈ.എഫ്.ഐയുടെ പഞ്ചായത്ത് ഓഫിസ് മാർച്ചിന് ശേഷം പാർട്ടി നേതാക്കൾക്കൊപ്പമെത്തിയാണ് അംഗങ്ങൾ അവിശ്വാസ നോട്ടീസും പ്രമേയത്തി​െൻറ പകർപ്പും ബി.ഡി.ഒയുടെ ചുമതലയുള്ള രാജീവിന് സമർപ്പിച്ചത്. എൽ.ഡി.എഫ് ചീഫ് വിപ്പും രണ്ടാം വാർഡ് അംഗവുമായ പി. സതീഷാണ് പ്രമേയത്തി​െൻറ അവതാരകൻ. വിഷയം ഉടൻ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബി.ഡി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story