Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 11:11 AM IST Updated On
date_range 6 Jun 2018 11:11 AM IST(((റമദാൻ വിശേഷം))) പുണ്യമാസം അവസാന നാളുകളിലേക്ക്
text_fieldsbookmark_border
മലപ്പുറം: പുണ്യം പെയ്തിറങ്ങുന്ന വിശുദ്ധ റമദാൻ മാസം വിടപറയാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി. അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ വിശ്വാസികൾ ആരാധനകളും മറ്റു സൽക്കർമങ്ങളും അധികരിപ്പിച്ച് പ്രവാചകചര്യ ആവുംവിധം ജീവിതത്തിൽ പകർത്താനുള്ള ശ്രമത്തിലാണ്. യഥാക്രമം കാരുണ്യത്തിെൻറയും പാപമോചനത്തിെൻറയും നാളുകളായ ആദ്യ രണ്ട് പത്തും പിന്നിട്ട ശേഷം നരകത്തിൽനിന്ന് രക്ഷതേടി പ്രാർഥനയിലാണിവർ. നരകത്തിെൻറ വാതിലുകൾ അടക്കപ്പെടുകയും സ്വർഗ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്ന നാളുകളാണ് റമദാൻ അവസാന പത്ത്. ആയിരം മാസങ്ങളേക്കാൾ പവിത്രതയേറിയ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിക്കുന്നത് ഇതിലെ ഒറ്റയിട്ട രാവുകളിലാണ്. അടുത്ത തിങ്കളാഴ്ചയാണ് ലൈലത്തുൽ ഖദ്റിന് ഏറ്റവും സാധ്യതയുള്ളതെന്ന് വിശ്വസിക്കുന്ന 27ാം രാവ്. നിര്‍ബന്ധ ബാധ്യതയായ സകാത്, വരുമാനത്തിെൻറ അളവ് കണക്കാക്കി നിശ്ചിത രീതിയില്‍തന്നെ ഓരോ വ്യക്തിയും നൽകിവരുന്നു. പള്ളികൾ കൂടുതൽ സജീവമായിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിന് ധാരാളം പേരെത്തുന്നു. ഖുർആൻ പാരായണത്തിൽ മുഴുകിയാണ് പലരും പള്ളിയിൽ സമയം ചെലവഴിക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായ വിതരണങ്ങളും മുറക്ക് നടക്കുന്നു. റമദാൻ 29ന് വൈകീട്ട് മാസപ്പിറവി കണ്ടാൽ ജൂൺ 15നായിരിക്കും ഈദുൽ ഫിത്വ്ർ. അല്ലാത്തപക്ഷം 30 പൂർത്തിയാക്കി 16ന് പെരുന്നാൾ ആഘോഷിക്കും. റമദാനിലെ നാലാമത്തെ വെള്ളിയാഴ്ചയായ ജൂൺ എട്ടിന് ജുമുഅ ഖുതുബയിൽ ഖതീബുമാർ പുണ്യമാസത്തോട് വിടചൊല്ലും. നോമ്പ് 30 പൂർത്തിയാവുകയാണെങ്കിൽ അഞ്ചാമതൊരു വെള്ളിയാഴ്ച കൂടി ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story