Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 11:03 AM IST Updated On
date_range 6 Jun 2018 11:03 AM ISTഹരിതാഭ ഉറപ്പാക്കി പരിസ്ഥിതി ദിനാചരണം
text_fieldsbookmark_border
പാലക്കാട്: ജില്ല പൊലീസ് സോഷ്യൽ ഫോറസ്ട്രി ഓഫിസിൽനിന്ന് 1500 വൃക്ഷത്തൈകൾ വിവിധഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു. ഭരണവിഭാഗം ഡിവൈ.എസ്.പി സുന്ദരൻ നേതൃത്വം നൽകി. ജില്ലയിലെ എല്ലാ പൊലീസ് യൂനിറ്റുകളിലും 'ഗ്രീൻ േപ്രാട്ടോകോൾ' പദ്ധതി നടപ്പാക്കാനുള്ള നിർദേശം ഇതോടൊപ്പം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയും പാലക്കാട് ചാപ്റ്റർ സി.എ വിദ്യാർഥികളും സംയുക്തമായി ചെറിയ കോട്ടമൈതാനിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വൃക്ഷത്തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം വൃക്ഷത്തൈ നട്ട് നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജയന്തി രാമനാഥൻ നിർവഹിച്ചു. പ്ലാസ്റ്റിക്ക് പേനകൾക്ക് പകരം മഷി പേനകൾ േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി സി.എ വിദ്യാർഥികൾ നഗരസഭ സെക്രട്ടറിക്കും ഉദ്യോഗസ്ഥർക്കും മഷി പേന വിതരണം ചെയ്തു. ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും നഗരസഭ തുണി സഞ്ചികൾ നൽകുകയും തുണി സഞ്ചികളുടെ ഉപയോഗം േപ്രാത്സാഹിപ്പിക്കുന്നതിന് വിദ്യാർഥികളുടെ പരിപൂർണ പിന്തുണ ഉണ്ടാകണമെന്ന് നഗരസഭ സെക്രട്ടറി രഘുരാമൻ അറിയിച്ചു. പുത്തൂർ ഗവ. യു.പി സ്കൂളിൽ പരിസ്ഥിതി ബോധവത്കരണവും വൃക്ഷത്തൈ വിതരണവും പ്രധാനാധ്യാപിക സി.ടി. ശോഭാകുമാരി, ജി. വിനോദ് കൃഷ്ണൻ, ഇ.ടി. സാബു, ഫാറൂഖ്, കെ.എസ്. സിനി, എൻ. ജയന്തി എന്നിവർ സംസാരിച്ചു. പരിസ്ഥിതി ഏകോപനസമിതി ഒലവക്കോട് ജങ്ഷനിൽ നൂറുപേർക്ക് പലതരത്തിലുള്ള വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. ചെയർമാൻ കെ.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ കൗൺസിലർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പത്തിരിപ്പാല: മൗണ്ട്സീന പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാചരണവും എക്കോ ക്ലബ് ഉദ്ഘാടനവും വനമിത്ര അവാർഡ് ജേതാവ് കല്ലൂർ ബാലൻ തൈ നട്ട് നിർവഹിച്ചു. പ്രിൻസിപ്പൽ അനീസുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീലത, വിൻസെൻറ്, എൽ.പി വിഭാഗം പ്രധാനാധ്യാപിക ബൾക്കീസ് എന്നിവർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധി ഷഹീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരള കർഷകസംഘം പേരൂർ വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കർഷകസംഘം ജില്ല കമ്മിറ്റി അംഗം കെ. സുരേഷ് തൈ നട്ട് ഉദ്ഘാടനം ചെയ്തു. മലമ്പുഴ: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് പരിസരത്ത് വൃക്ഷത്തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര രാമചന്ദ്രൻ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. അസി. എൻജിനീയർ അബു ജോൺ അധ്യക്ഷത വഹിച്ചു. ജീവനക്കാർക്കുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം പുനർജനി പരിസ്ഥിതി സംഘടനയുടെ പ്രസിഡൻറ് ദീപം സുരേഷ്, സൂപ്രണ്ട് നസീർ ബാനുവിന് നൽകി ഉദ്ഘാടനം ചെയ്തു. പുതുപ്പരിയാരം: ഗ്രാമപഞ്ചായത്ത് മുട്ടിക്കുളങ്ങരയിൽ തണൽവൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ പരിസ്ഥിതി ദിനാചരണം തൈ നട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. ദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം കൊളക്കണ്ടാംപ്പൊറ്റ ബ്രാഞ്ച് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം ജില്ല കമ്മിറ്റി അംഗം വി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മുട്ടിക്കുളങ്ങരയിൽ തണൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂർ: എഴക്കാട് സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ പാലക്കാട് റൂറൽ ബ്ലോക്ക് നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. എഴക്കാട് പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.ആർ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കല്ലൂർ ബാലനെ ആദരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story