Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം

text_fields
bookmark_border
കരുവാരകുണ്ട്: ലോക പരിസ്ഥിതി ദിനാചരണത്തി​െൻറ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം പഴയകടക്കൽ ജി.യു.പി സ്കൂളിൽ നടന്നു. പ്രസിഡൻറ് മഠത്തിൽ ലത്തീഫ് വൃക്ഷത്തൈ നട്ടു. പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, പി.ടി.എ പ്രസിഡൻറ് പി.ടി നജീബ്, അബ്ദുറഷീദ്, അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ പരിസ്ഥിതി വാരാചരണം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഗ്രേഡ് എസ്.ഐ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുസ്തഫ ഹാജി, പി. ഇമ്പിച്ചിക്കോയ തങ്ങൾ, എം. ബഷീർ ഹാജി, എം.കെ. മുഹമ്മദലി, അഡ്വ. മുഹമ്മദ് റഫീഖ്, സി. സുബ്രഹ്മണ്യൻ, പി.എച്ച്. സുഹൈൽ, സുഹൈർ കേരള, പി.വി. റിയാസ്, കെ. അൻസാർ, പി. ജാഫർ, അൻവർ സ്വാദിഖ് എന്നിവർ നേതൃത്വം നൽകി. തരിശ് എൻ.യു.കെ മൗലവി സ്മാരക ലൈബ്രറിയുടെ വൃക്ഷത്തൈ വിതരണവും നടീലും ഗ്രാമപഞ്ചായത്ത് അംഗം പി. സൈനബ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് വി. അശ്റഫ് അധ്യക്ഷത വഹിച്ചു. കെ.സി. മുഹമ്മദ്, പി.എം. അയ്യൂബ്, പി.കെ. രഘു, യാസർ അറഫാത്ത്, എം. അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി. പുന്നക്കാട് മോഡൽ ജി.എൽ.പി സ്‌കൂൾ, ഗവ. ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ സ്ഥിരംസമിതി അധ്യക്ഷൻ പി. ഷൗക്കത്തലി തൈകൾ നട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് 'മരമൊരുക്കാം മഴയൊരുക്കാം' കാമ്പയിനി​െൻറ ഭാഗമായി കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലും ഗവ. ഹയർ സെക്കൻഡറി സ്കൂളിലും തൈകൾ നട്ടു. പുന്നക്കാട് പ്രതിഭ ലൈബ്രറി കാഴ്ച യാത്ര സംഘം ചേറുമ്പ് ഇക്കോ വില്ലേജ് പരിസരം വൃത്തിയാക്കുകയും തൈകൾ നടുകയും ചെയ്തു. സി. അബ്ദുറഷീദ്, എ. രാജൻ, ടി.കെ. ജോസ് കുട്ടി മാസ്റ്റർ, സി.ടി. അൻവർ, നൗഷാദ് പുഞ്ച, വി. ശറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story