Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:41 AM IST Updated On
date_range 5 Jun 2018 10:41 AM ISTമൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര സർക്കാറിെൻറ പാർപ്പിട ദാരിദ്ര്യ നിർമാർജന മന്ത്രാലയത്തിെൻറ സഹായത്തോടെ സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന ദീൻ ദയാൽ അന്ത്യോദയ യോജന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നതിെൻറ ഭാഗമായി മൊബിലൈസേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ഫീസ് പൂർണമായും നഗരസഭ വഹിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് പരിശീലനം പരിപൂർണമായും സൗജന്യമായിരിക്കും. മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ വി.കെ. ജമീല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അബ്ദുൽ മജീദ് പരി, മറിയുമ്മ കോണോത്തൊടി, സി.ഡി.എസ് വൈസ് ചെയർപേഴ്സൻ സമരിയ, എൻ.യു.എൽ.എം മാനേജർ പി.കെ. സുനിൽ, സി.ഡി.എസ് അക്കൗണ്ടൻറ് നവാസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story