Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:41 AM IST Updated On
date_range 5 Jun 2018 10:41 AM ISTബിവറേജ് ഔട്ട്ലെറ്റുകൾ അടക്കണം -യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
മലപ്പുറം: നിപ വൈറസ് ഭീതിയിൽ ജനം കഴിയുമ്പോൾ നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ബിവറേജ് ഔട്ട്ലെറ്റുകൾക്ക് അവധി നൽകാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ്. സർക്കാറും സംഘടനകളും നടത്തുന്ന പരിപാടികൾ മാറ്റി വെക്കാനായി ആരോഗ്യ വകുപ്പ് നിർദേശം നൽകിയെങ്കിലും ബിവറേജിെൻറ കാര്യത്തിൽ സർക്കാർ തുടരുന്ന മൗനം അവരുടെ ലാഭക്കൊതിയാണ് കാണിക്കുന്നത്. ബിവറേജ് ഔട്ട്ലെറ്റുകൾ പൂട്ടാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്ക് യൂത്ത് കോൺഗ്രസ് മെയിൽ അയച്ചു. നടപടിയെടുക്കാത്ത പക്ഷം ഇവ പൂട്ടാൻ യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് മലപ്പുറം പാർലമെൻറ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story