Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:38 AM IST Updated On
date_range 5 Jun 2018 10:38 AM ISTലോക പരിസ്ഥിതിദിനം വീടും തൊടിയും പരിസ്ഥിതി പാഠശാലയാക്കി മുൻ അധ്യാപിക
text_fieldsbookmark_border
ലോക പരിസ്ഥിതിദിനം വീടും തൊടിയും പരിസ്ഥിതി പാഠശാലയാക്കി മുൻ അധ്യാപിക കോട്ടക്കൽ: ഒരു വീടുണ്ടാക്കാൻ തീരുമാനമെടുത്തപ്പോൾ ഒറ്റ ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പൂർണമായി പ്രകൃതിക്ക് ഇണങ്ങുന്ന തരത്തിലായിരിക്കണം. ദേശീയപാത രണ്ടത്താണി പൂവൻചിനയിലാണ് ജൈവകർഷക സംസ്ഥാന മുൻ അധ്യക്ഷ കൂടിയായിരുന്ന ഖദീജ നർഗീസ് ഭവനം ഒരുക്കിയത്. പരമാവധി മണൽ ഒഴിവാക്കി തലശ്ശേരിയിൽ മാത്രം ലഭിച്ചിരുന്ന ഹോളോബ്രിക്സ് കട്ട എത്തിച്ചാണ് ഭിത്തി നിർമിച്ചത്. മണലിനൊപ്പം എം സാൻഡും േചർത്തു. പെയിൻറ് പൂർണമായും ഒഴിവാക്കി. അർബുദം, ശ്വാസം മുട്ട്, അലർജി എന്നീ അസുഖങ്ങൾ പെയിൻറ് മൂലം വരാമെന്നതാണ് ഹോളോബ്രിക്സ് എന്ന ആശയത്തിലേക്ക് എത്തിയത്. ഇത്തരം കട്ടകളുടെ അകം പൊള്ളയായതിനാൽ വീടിനകത്തെ ചൂട് കുറയും. അത് ഫലം കണ്ടതായി മുൻ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഇവർ പറയുന്നു. കൂടാതെ ഇതുമൂലം സാമ്പത്തിക ലാഭവുമുണ്ടായി. വായുവും വെളിച്ചവും വീടിനകത്തേക്ക് എത്തുന്ന തരത്തിലാണ് നിർമാണം. ഇതിനായി വലിയ ജനാലകളാണ് സ്ഥാപിച്ചത്. പകൽ ഒരു ബൾബ് പോലും പ്രകാശിപ്പിക്കേണ്ട ആവശ്യമില്ല. 2000 ചതുരശ്ര അടി വിസ്തീർണത്തിൽ 2015ലാണ് വീട് നിർമാണം പൂർത്തിയായത്. വീട്ടിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മുറ്റത്ത് പടർന്നുപന്തലിച്ച പാഷൻ ഫ്രൂട്ടും കോവക്കയുമാണ്. തൊടികളിൽ മുള, തെങ്ങ്, പ്ലാവ്, മാവ്, വാഴ, പച്ചക്കറി കൃഷിയുമുണ്ട്. 90 സെൻറിൽ 'ഫ്രൂട്ട്സ് ഫോറസ്റ്റ്' എന്ന പേരിൽ കൃഷിയും ആരംഭിച്ചു. റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ എന്നിവ ഇവിടെ നട്ടു. നിരവധി പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകൾക്ക് ഇവർ നേതൃത്വം നൽകുന്നു. മുൻ പ്രവാസി കൂടിയായ ഭർത്താവ് നെടുവഞ്ചേരി ബീരാൻ, മക്കളായ റിയാസ്, ഫയാസ് എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ടീച്ചറുടെ വിജയത്തിന് പിന്നിൽ. തോഴന്നൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപികയായിരുന്നു. ഒരേ ഭൂമി, ഒരേ ജീവൻ എന്ന പരിസ്ഥിതി മാസികയുടെ എഡിറ്ററും ജില്ല ജൈവകർഷക സമിതി അധ്യക്ഷയുംകൂടിയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story