Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 11:00 AM IST Updated On
date_range 4 Jun 2018 11:00 AM ISTമാലിന്യ നിർമാർജന പരിപാടി
text_fieldsbookmark_border
മലപ്പുറം: നഗരസഭ ശുചിത്വ ഹർത്താലിെൻറ ഭാഗമായി താമരക്കുഴി വാർഡിൽ 'മാലിന്യം നാടുകടത്തുന്നു' പരിപാടി സംഘടിപ്പിച്ചു. വാർഡ്തല ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, താമരക്കുഴി െറസിഡൻറ്സ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൻ സി.എച്ച്. ജമീല, കൗൺസിലർ ഹാരിസ് ആമിയൻ, വാളൻ സമീർ, വി.പി. സുബ്രഹ്മണ്യൻ, ഷംസു താമരക്കുഴി, നൗഷാദ് മാമ്പ്ര, കരടിക്കൽ കാദർ, വി. മുഹമ്മദ് ഷൈനിത്ത്, തറയിൽ നസീർ, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ എന്നിവർ പങ്കെടുത്തു. താമരക്കുഴി െറസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ റോഡും പരിസരവും ശുചീകരിച്ചു. എം.കെ.എ.എസ്. ഉണ്ണി, വി.പി. അനൂപ്, വി. പ്രജിത്ത്, മുരളീധരൻ, റഫീഖ് മാമ്പ്ര, ഉദയകുമാർ, രാജേന്ദ്രൻ നായർ, ദിനേശ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story