Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര സി​േമ്പാസിയത്തിൽ പ​െങ്കടുക്കാൻ അധ്യാപികക്ക്​ ക്ഷണം

text_fields
bookmark_border
നിലമ്പൂർ: അമേരിക്കയിലെ വാഷിങ്ടണിൽ നടക്കുന്ന കാലാവസ്ഥ വ‍്യതിയാനം സംബന്ധിച്ച അന്താരാഷ്ട്ര സിമ്പോസിയത്തിൽ പങ്കെടുക്കാൻ അധ‍്യാപികക്ക് ക്ഷണം. കൊടുങ്ങല്ലൂർ എം.ഇ.എസ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം അസി. പ്രഫസർ നിലമ്പൂർ അകമ്പാടത്തെ ധന‍്യക്കാണ് യു.എസ് വാണിജ്യ വകുപ്പിന് കീഴിലെ നാഷനൽ മറൈൻ ഫിഷറീസ് സർവിസി​െൻറ ക്ഷണമുള്ളത്. പരിപാടിയിൽ പെങ്കടുക്കുന്നതിനായി ഇവർ അമേരിക്കയിലേക്ക് പുറപ്പെട്ടു. കാലാവസ്ഥ വ‍്യതിയാന ഫലമായി കേരളത്തിലെ പരമ്പരാഗത മത്സ‍്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച ധന‍്യയുടെ പ്രബന്ധത്തിന് ഐക‍്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷ​െൻറ ട്രാവൽ അവാർഡ് ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ തീരം മൈത്രി പ്രോജക്ടി‍​െൻറ ഭാഗമായാണ് മത്സ‍്യത്തൊഴിലാളി മേഖലയിൽ ഇവർ പഠനം നടത്തിയത്. 2016, 2017 വർഷങ്ങളിൽ ഇന്തോനേഷ‍്യ, ജർമനി, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ മമ്പാട്, പൊന്നാനി എം.ഇ.എസ് കോളജുകളിലും ഇവർ ജോലി ചെയ്തിരുന്നു. ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കണ്ടരാട്ടിൽ രാമൻ-ദേവയാനി ദമ്പതികളുടെ മകളാണ്. ഭർത്താവ് അധ‍്യാപകനായ പ്രശാന്ത്. മകൾ: മാളവിക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story