Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅശാസ്​ത്രീയ റോഡ്...

അശാസ്​ത്രീയ റോഡ് നവീകരണം: കുടുംബം ദുരിതത്തിൽ

text_fields
bookmark_border
കാളികാവ്: പുറ്റമണ്ണ-ആമപ്പൊയില്‍ റോഡ് നവീകരണം അശാസ്ത്രീയമായ രീതിയില്‍ നടത്തിയത് കുടുംബത്തെ പ്രയാസത്തിലാക്കിയതായി പരാതി. ആമപ്പൊയില്‍ ഹെല്‍ത്ത് സ​െൻററിന് സമീപത്തെ പട്ടിക്കാടന്‍ മുഹമ്മദി​െൻറ കുടുംബത്തിനാണ് റോഡ് പ്രവൃത്തിമൂലം പരിസരത്തെ വെള്ളം വീട്ടുമുറ്റത്തേക്ക് ഒഴുകി പ്രയാസമാകുന്നത്. കനത്ത മഴ പെയ്താല്‍ റോഡി‍​െൻറ മുകള്‍ഭാഗത്ത് നിന്നുള്ള വെള്ളം മുഴുവന്‍ ഒഴുകിയെത്തുന്നത് ഇവരുടെ വീട്ടുമുറ്റത്തേക്കാണ്. അഴുക്കുചാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതും റോഡി‍​െൻറ ചരിവ് വീട്ടുമുറ്റത്തേക്ക് ആയതുമാണ് ചളിവെള്ളം ഒഴുകിയെത്താൻ കാരണമായി വീട്ടുകാര്‍ പറയുന്നത്. അഴുക്കുചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഇവരുടെ പറമ്പിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവരുടെ കിണര്‍ താഴ്ഭാഗത്തായതിനാല്‍ ചളിവെള്ളം കിണറ്റിലേക്കും ഒഴുകിയെത്തുന്നുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story