Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടിവെള്ള പദ്ധതിക്ക്...

കുടിവെള്ള പദ്ധതിക്ക് കിടങ്ങ്​ കീറി; മൂടാതെ കുറ്റൂർ നോർത്ത്​-കുന്നാഞ്ചീരി റോഡ്​

text_fields
bookmark_border
കുടിവെള്ള പദ്ധതിക്ക് കിടങ്ങ് കീറി; മൂടാതെ കുറ്റൂർ നോർത്ത്- കുന്നാഞ്ചീരി റോഡ് വേങ്ങര: കുടിവെള്ള പദ്ധതിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് നടുവേ കിടങ്ങ് കീറിയ കുറ്റൂര്‍ നോര്‍ത്ത്-കുന്നാംഞ്ചീരി റോഡ്‌ റോഡ്‌ ഇപ്പോഴും തൽസ്ഥിതിയില്‍. വേങ്ങര ഗ്രാമപഞ്ചായത്തി​െൻറ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഇൗ റോഡ്‌ കീറിയത്. ഓട്ടോകള്‍ പോലും പോകാന്‍ മടിക്കുന്ന റോഡിലൂടെ മഴപെയ്തതോടെ കാൽനടയാത്ര ദുസ്സഹമായതായി നാട്ടുകാര്‍ പറയുന്നു. മഴക്കാലത്തിന് മുമ്പേ റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ വര്‍ഷവും പണി നടന്നില്ല. മഴപെയ്യുന്നതോടെ കുത്തനെയുള്ള റോഡില്‍ മഴവെള്ളം കുത്തിയൊലിക്കാന്‍ തുടങ്ങും. സ്കൂള്‍ തുറന്നാല്‍ ഇതുവഴിയുള്ള വിദ്യാർഥികളുടെ യാത്രയും ദുഷ്കരമാവും. പടം: വേങ്ങര ഗ്രാമപഞ്ചായത്തില്‍ ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ വെട്ടിക്കീറിയ കുറ്റൂര്‍ നോര്‍ത്ത്-കുന്നാഞ്ചീരി റോഡ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story