Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2018 10:35 AM IST Updated On
date_range 4 Jun 2018 10:35 AM ISTലീല മേനോൻ: പത്രപ്രവർത്തനത്തിൽ വനിതകൾക്ക് ഇടം നൽകിയ വ്യക്തിത്വം
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ പത്രപ്രവർത്തന രംഗം ഇന്ന് സ്ത്രീകളാൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അതിന് നന്ദി പറേയണ്ടത് ലീലാ മേനോൻ എന്ന വ്യക്തിത്വേത്താടാണ്. പത്രപ്രവർത്തന രംഗത്ത് വനിതകൾ തന്നെ ഇല്ലാതിരുന്ന കാലത്താണ് ലീലാ മേനോൻ കടന്നുവരുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ജോലി ഒഴിവാക്കി മാധ്യമ പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച അവർ കേരളത്തിെൻറ മാധ്യമപ്രവർത്തന മേഖലയുടെ അഭിമാനമായി മാറുകയായിരുന്നു. കേരളത്തിെല ആദ്യ സമ്പൂർണ മാധ്യമപ്രവർത്തക എന്ന പദവിക്ക് അർഹയും കൂടിയാണ് അവർ. വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ വിടാതിരുന്ന കാലത്ത് ഇൗ മേഖല ചോദിച്ച് വാങ്ങി കേരളം ഞെട്ടുന്ന നിരവധി റിപ്പോർട്ടുകളാണ് ഇവരുടെ തൂലിക വഴി പുറംലോകം കണ്ടത്. നിരവധി സ്ത്രീകൾക്ക് മാധ്യമ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നതിന് മാതൃകയായത് ലീലാ മേനോെൻറ ജീവിതമാണ്. ഭാരതീയ വിദ്യാഭവെൻറ ജേണലിസം കോഴ്സ് സ്വർണ െമഡൽ സ്വന്തമാക്കി പൂർത്തിയാക്കിയാണ് ഇന്ത്യൻ എക്സ്പ്രസിൽ പത്രപ്രവർത്തനം ആരംഭിച്ചത്. ഡൽഹിയിലായിരുന്നു ആദ്യ തട്ടകം. അമ്മക്ക് അസുഖമായതിനെ തുടർന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം വാങ്ങി വരികയായിരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന സമയത്ത് ആദ്യം റിപ്പോർട്ടിങ്ങിന് വിട്ടിരുന്നില്ല. റിപ്പോർട്ടിങ്ങിന് വിടണമെന്ന് ലീലാമേനോൻ ആവശ്യപ്പെെട്ടങ്കിലും ഇവിടെ പ്രയാസകരമായിരിക്കുമെന്ന മറുപടിയാണ് അന്ന് ലഭിച്ചത്. എന്നാൽ, ബ്യൂറോയിൽ ഒരു റിപ്പോർട്ടർ ഒരു മാസം അവധിയെടുത്തതിനെ തുടർന്നാണ് ലീലക്ക് റിപ്പോർട്ടിങ്ങിൽ അവസരം ലഭിച്ചത്. ഇൗ സമയത്താണ് വൈപ്പിൻ വിഷമദ്യദുരന്തം സംഭവിക്കുന്നത്. ഇൗ സമയം ഫോർട്ട്െകാച്ചി ആശുപത്രി കേന്ദ്രീകരിച്ച് വൈപ്പിൻ മദ്യ ദുരന്തത്തിലെ ഇരകളെ കുറിച്ച് നൽകിയ വാർത്തകൾ ദേശീയതലത്തിൽ തെന്ന ശ്രദ്ധിക്കപ്പെട്ടു. മൺപാത്രങ്ങൾക്ക് വിലയിടിഞ്ഞതിെന തുടർന്ന് ഒരു ഗ്രാമത്തിെല സ്ത്രീകൾ വേശ്യവൃത്തിയിലേക്ക് തിരിഞ്ഞതും കുട്ടികൾ കാവൽ നിൽക്കുന്നതുമായ സംഭവം ലീലാ മേനോൻ പുറത്തുകൊണ്ടുവന്നത് അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായി. ഇൗ റിപ്പോർട്ടിലൂടെ അരുവാക്കോട് എന്ന ഗ്രാമത്തിലുള്ളവർക്ക് പുതുജീവൻ നൽകാനും സാധിച്ചു. പെരുമൺ ദുരന്തം അടക്കം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാധ്യമപ്രവർത്തക എന്ന നിലയിൽ ഏറെ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും െചയ്യുന്ന കാലത്താണ് ആദ്യമായി അർബുദം തിരിച്ചറിയുന്നത്. 1990ലാണ് ആദ്യം രോഗം തിരിച്ചറിയുന്നത്. കീമോ തെറാപ്പി െചയ്തുകൊണ്ടിരിക്കുേമ്പാൾ പോലും റിപ്പോർട്ടുകൾ എഴുതിക്കൊണ്ടിരുന്നു. തുടർന്ന് 2000 വെര എക്സ്പ്രസിൽ ജോലി െചയ്തശേഷം പിന്നീട് കോളമിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകയുമായി മാറി. തുടർന്നാണ് ജന്മഭൂമിയുടെ മുഖ്യപത്രാധിപയായത്. മരണം വെര ഇൗ സ്ഥാനത്ത് തുടർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story