Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:48 AM IST Updated On
date_range 3 Jun 2018 10:48 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ആലത്തൂർ: വാവുള്ളിയാപുരം ജി.എം.എൽ.പി സ്കൂളിൽ തരൂർ ഗ്രാമപഞ്ചായത്ത് അംഗം സുനിത ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം. സൗമ്യ അധ്യക്ഷത വഹിച്ചു. തരൂർ ഗ്രാമപഞ്ചായത്ത് പഴമ്പാലക്കോട് അംഗൻവാടി വാർഡ് അംഗം ആർ. നടരാജൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി വർക്കർ അനിത അധ്യക്ഷത വഹിച്ചു. തരൂർ അരിയശ്ശേരി ബി.ജെ.ബി.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രകാശിനി സുന്ദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വത്സലകുമാരി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സ്മാർട്ട് ക്ലാസ് റൂം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. വാസു ഉദ്ഘാടനം ചെയ്തു. പുതുനഗരം: മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിൽ പുതുനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം.എം. ഫാറൂഖ് ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിച്ചു. വയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ വൻതോതിൽ വയൽ നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ശനിയാഴ്ച ഉച്ചയോടെ പട്ടഞ്ചേരി പഞ്ചായത്തിലെ തത്തമംഗലം വില്ലേജ് കാവിൽകളത്തെ സ്വകാര്യവ്യക്തിയുടെ പത്തോളം ഏക്കർ നിലമാണ് കമ്പിവേലി കെട്ടിതിരിച്ച് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നിലം നികത്തി റോഡ് നിർമിക്കുന്നത്. നിലം നികത്തുന്നതിെൻറ മറവിൽ പനകളും വൃക്ഷങ്ങളും വെട്ടി നശിപ്പിച്ചു. സംഭവം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു. ബി.ജെ.പി ചിറ്റൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കെ. മോഹൻദാസ്, വി. രമേഷ്, കെ.ആർ. ദാമോധരൻ, കണ്ണജോതി എന്നിവർ വില്ലേജ് ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്ന്, വില്ലേജ് ഓഫിസർ ഇൻ ചാർജ് കെ. മുഹമ്മദ് മുജീബ് സ്ഥലം സന്ദർശിച്ച് നെൽവയൽ തണ്ണീർതട നിയമ പ്രകാരം സ്റ്റോപ് മെമോ നൽകി. മൂവിങ് ബ്രിഡ്ജ് സാേങ്കതിക വിദ്യയുമായി മണികണ്ഠ എൻജിനീയറിങ് ടെക്‌നോളജീസ് പാലക്കാട്: ജി.ബി റോഡിലെ റെയില്‍വേ ക്രോസിങ് തടസ്സങ്ങള്‍ പരിഹരിക്കാന്‍ അതിനൂതന മൂവിങ് ബ്രിഡ്ജ് സാങ്കേതികവിദ്യയെ ബംഗളൂരു ആസ്ഥാനമായുള്ള മണികണ്ഠ എൻജിനീയറിങ് ടെക്നോളജീസ് വാര്‍ത്തസമ്മേളനത്തില്‍ പരിചയപ്പെടുത്തി. വിദേശരാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഈ സാങ്കേതികവിദ്യക്ക് ഏകദേശം എട്ട് കോടിയോളം രൂപ ചെലവ് വരും. പ്രോജക്ട് പ്രപ്പോസല്‍ നഗരസഭ ചെയര്‍മാന് സമര്‍പ്പിച്ചെങ്കിലും തങ്ങളെ പരിഗണിക്കാതെ എസ്‌കലേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണുണ്ടായതെന്ന് പ്രോജക്ട് കണ്‍സൽട്ടൻറ് സി.പി. രാജ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story