Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅവശനിലയിൽ കണ്ട വാനരൻ...

അവശനിലയിൽ കണ്ട വാനരൻ വനപാലകരുടെ നിരീക്ഷണത്തിൽ

text_fields
bookmark_border
നിലമ്പൂർ: അവശനിലയിൽ കണ്ട കുരങ്ങിനെ വനപാലകർ പിടികൂടി. ത്രിക്കലങ്ങോട് മേഖലയിലെ സ്വകാര‍്യ വ‍്യക്തിയുടെ വീട്ടുവളപ്പിൽ നിന്നാണ് ഏഴ് വയസ്സ് പ്രായമുള്ള ആൺ കുരങ്ങിനെ കൊടുമ്പുഴ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ആർ. ഷിജുവി‍​െൻറ നേതൃത്വത്തിലുള്ള വനപാലകർ പിടികൂടിയത്. വനംവകുപ്പി‍​െൻറ ആർ.ആർ.ടി ഓഫിസിൽ എത്തിച്ച കുരങ്ങ് വനപാലകരുടെ നിരീക്ഷണത്തിലാണ്. ഞായറാഴ്ച കുരങ്ങി‍​െൻറ ശ്രവവും കാഷ്ടവും വെറ്ററിനറി സർജൻ പരിശോധിക്കും. ഒരാഴ്ചയോളമായി അവശനായ കുരങ്ങിനെ ഈ മേഖലയിൽ കാണാൻ തുടങ്ങിയതോടെയാണ് പ്രദേശവാസികൾ വനപാലകരെ വിവരം അറിയിച്ചത്. കുരങ്ങി‍​െൻറ ദേഹത്ത് പരിക്കുകളൊന്നുമില്ല. നിലമ്പൂർ മേഖലയിൽ മുമ്പ് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവശരായ കുരങ്ങുകളെ കണ്ടാൽ വിവരം നൽകണമെന്ന് ആരോഗ‍്യവകുപ്പ് നേരത്തേ നിർദേശിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story