Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:39 AM IST Updated On
date_range 2 Jun 2018 10:39 AM ISTകലക്ടറേറ്റ് ഇടപെട്ടു: വേങ്ങര വില്ലേജ് ഓഫിസില്‍ എല്ലാം ശരിയായി
text_fieldsbookmark_border
കലക്ടറേറ്റ് ഇടപെട്ടു: വേങ്ങര വില്ലേജ് ഓഫിസില്‍ എല്ലാം ശരിയായി വേങ്ങര: ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്താത്തത് മൂലം പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ വേങ്ങര വില്ലേജ് ഓഫിസില്‍ കലക്ടറേറ്റ് ഇടപെട്ടതോടെ പരിഹാരമായി. വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ എത്തുകയും നികുതി സ്വീകരിക്കല്‍ ഉള്‍പ്പെടെ ജോലികള്‍ നടക്കുകയും ചെയ്തു. പല പ്രാവശ്യം ഓഫിസില്‍ കയറി ഇറങ്ങിയിട്ടും നികുതി അടക്കാനാവാതെ വന്നതോടെ കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ഓഫിസില്‍ പരാതി പറഞ്ഞിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. വില്ലേജ് ഓഫിസിലെ ആളില്ല കസേരകള്‍ സംബന്ധിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ എ.പി. അബൂബക്കര്‍ കലക്ടറേറ്റില്‍ നല്‍കിയ പരാതിയെ തുടർന്നാണ് പ്രശ്നപരിഹാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story