Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെവിൻ വധക്കേസിൽ...

കെവിൻ വധക്കേസിൽ അഞ്ചുപേർ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കോട്ടയം: കെവിൻ വധക്കേസിൽ അഞ്ചുപേർകൂടി പിടിയിലായതോടെ കൊലപാതക സംഘത്തിലെ എല്ലാവരും വലയിലായി. ഇടമൺ സ്വദേശികളായ വിഷ്ണു, ഷാനു, ഷിനു, റമീസ്, ഹസൻ എന്നിവരെ കൊല്ലം റൂറൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഐ.ജി. മനോജ് എബ്രഹാമി​െൻറ കീഴിലുള്ള പൊലീസ് സംഘം ഒളിവിലായിരുന്ന മൂന്നുപേരെ കോയമ്പത്തൂരിൽ നിന്നും റമീസ്, ഹസൻ എന്നിവരെ പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. ഷാനു, ഷിനു എന്നിവർ സഹോദരങ്ങളാണ്. കെവിനെ കോട്ടയത്തെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ളവരാണ് ഇവർ. കെവി​െൻറ ഭാര്യ നീനുവി​െൻറ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരടക്കം ഇതോടെ 14 പേർ പിടിയിലായി. പ്രതികൾക്ക് കൂട്ടുനിന്ന രണ്ട് പൊലീസുകാർക്ക് പുറമേയാണിത്. അറസ്റ്റിലായവരെ ശനിയാഴ്ച കോട്ടയത്ത് കോടതിയിൽ ഹാജരാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story