Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:47 AM IST Updated On
date_range 1 Jun 2018 10:47 AM ISTകളിയാട്ട മഹോത്സവം ഇന്ന്; പതിവുതെറ്റാതെ തൃക്കുളം ദേശക്കാർ മമ്പുറത്തെത്തി
text_fieldsbookmark_border
തിരൂരങ്ങാടി: വെള്ളിയാഴ്ച നടക്കുന്ന മൂന്നിയൂർ കളിയാട്ട മഹോത്സവത്തിെൻറ മുന്നോടിയായി മമ്പുറം മഖാമിൽ പൊയ്ക്കുതിര സംഘങ്ങൾ വ്യാഴാഴ്ച എത്തി. പ്രധാന ചടങ്ങായ എടവ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ആരംഭിക്കുന്ന പകൽകളിയാട്ടം 12ാം ദിവസമായ വെള്ളിയാഴ്ചയാണ് നടക്കുന്നത്. വിവിധ ദേശങ്ങളിൽ നിന്നുള്ളവർ കളിയാട്ടക്കാവിലേക്ക് പോകുന്നതിന് മുന്നോടിയായി മഖാമിലെത്തുന്നത് വർഷങ്ങൾ പഴക്കമുള്ള രീതിയാണ്. മതസൗഹാർദത്തിന് പ്രസിദ്ധി നേടിയ കളിയാട്ടത്തിന് തൃക്കുളം ദേശത്തിെൻറ പൊയ്ക്കുതിരസംഘം മഖാമിന് മുന്നിൽ മമ്പുറം തങ്ങളുടെ നന്മകളെ പുകഴ്ത്തിപ്പാടി ദക്ഷിണയും നൽകിയാണ് മടങ്ങിയത്. ഫോട്ടോ: കളിയാട്ട ഉത്സവത്തോടനുബന്ധിച്ച് പൊയ്ക്കുതിരകളുമായി മമ്പുറം മഖാമിലെത്തിയ തൃക്കുളം ദേശത്തിൽനിന്നുള്ള സംഘങ്ങൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story