Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2018 10:42 AM IST Updated On
date_range 1 Jun 2018 10:42 AM ISTലൈഫ് പദ്ധതി: ആദ്യ ഗഡു വിതരണം ചെയ്തു
text_fieldsbookmark_border
നിലമ്പൂർ: സംസ്ഥാന സർക്കാറിെൻറ ലൈഫ് ഭവന പദ്ധതിയിൽ മമ്പാട് ഗ്രാമപഞ്ചായത്ത് ഒന്നാംഘട്ട ഫണ്ട് വിതരണം ചെയ്തു. 32 പേർക്കാണ് ആദ്യഗഡുവായ 40,000 രൂപ വീതം വിതരണം ചെയ്തത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് നിർവഹിച്ചു. വൈസ് പ്രസിഡൻറ് പന്താർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശമീന കാഞ്ഞിരാല, കബീർ കാട്ടുമുണ്ട, ടി.പി. ഉമൈമത്ത്, മെമ്പർമാരായ വി.ടി. നാസർ, എം.ടി. അഹമ്മദ്, ബുഷ്റ പാലാടൻ, റസിയ മേപ്പാടം, പഞ്ചായത്ത് സെക്രട്ടറി റഹീയാബി എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് സെക്രട്ടറി ജ്യോതി രശ്മി സ്വാഗതവും വി.ഇ.ഒ അജയ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story