Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ വ്യോമസേനയുടെ ഇടത്തരം വിമാനമിറങ്ങി

text_fields
bookmark_border
കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ വ്യോമസേനയുടെ കോഡ് ഡിയിലെ ഇടത്തരം വിമാനമിറങ്ങി. വിമാനത്താവളത്തിലെ സി.െഎ.എസ്.എഫ് ജവാൻമാരെ അസമിലേക്ക് െകാണ്ടുപോകാനാണ് വിമാനമെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ കരിപ്പൂരിലിറങ്ങിയ വ്യോമസേന വിമാനം 240 ജവാൻമാരുമായി 4.20ന് അസമിലേക്ക് തിരിച്ചു. പൗരത്വപട്ടികയുമായി ബന്ധപ്പെട്ട് അസമിൽ കനത്ത സുരക്ഷയാണ്. ഇതി​െൻറ ഭാഗമായാണ് കരിപ്പൂരിൽ നിന്ന് സി.െഎ.എസ്.എഫുകാരെ കൊണ്ടുപോയത്. കോഡ് സി, ഡി വിമാനങ്ങൾക്ക് കരിപ്പൂരിൽ അനുമതിയുണ്ടെങ്കിലും 'സി' കാറ്റഗറിയിലുള്ള വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. കോഡ് ഡി വിഭാഗത്തിലുള്ള വിമാനങ്ങൾ മിക്ക വിമാനകമ്പനികളും ഉപയോഗിക്കുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story