Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല അലിഫ് അറബിക്...

ജില്ല അലിഫ് അറബിക് ടാലൻറ്​ ടെസ്​റ്റും കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണവും

text_fields
bookmark_border
ചെർപ്പുളശ്ശേരി: അറബിക് ലേണിങ് ഇംപ്രൂവ്മ​െൻറ് ഫോഴ്സ് (അലിഫ്) ടാലൻറ് എക്സാം ജില്ലതല മത്സരവും കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണവും ചെർപ്പുളശ്ശേരി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടന്നു. ഉദ്ഘാടന സമ്മേളനം ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രകാശ് കുറുമാപള്ളി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനവും സമ്മാന ദാനവും വൈസ് ചെയർമാൻ കെ.കെ.എ. അസീസ് ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് പി. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും ഡി.ഇ.ഒ ഇബ്രാഹിം തോണിക്കര നിർവഹിച്ചു. കരുവള്ളി മുഹമ്മദ് മൗലവി അനുസ്മരണ പ്രഭാഷണം മരക്കാർ മാരായമംഗലം നിർവഹിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ പി. റസ്മിയ (ജി.എച്ച്.എസ്.എസ് അലനല്ലൂർ), പി. ശൈമില (ജി.എച്ച്.എസ്.എസ് പട്ടാമ്പി), ഹൈസ്കൂൾ വിഭാഗം എൻ. അജ്മൽ (ജി.എച്ച്.എസ് വല്ലപ്പുഴ), യു.പി വിഭാഗം സി. യഹ്യ മിൻഹാജ് (സി.ഇ.യു.പി.എസ് പരുതൂർ), സി. രിദ (ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര,) എൽ.പി വിഭാഗം വി.കെ. ഫാദിൽ (എ.യു.പി.എസ് ഞാങ്ങാട്ടൂർ), സി. ഹുസ്ന (ഇർഷാദ് മണ്ണാർക്കാട്) എന്നിവർ 29ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story