Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാസത്തിലൊരിക്കൽ...

മാസത്തിലൊരിക്കൽ ബിരിയാണി; ഉച്ചഭക്ഷണത്തിലെ മേൽമുറി മാതൃക

text_fields
bookmark_border
പട്ടാമ്പി: സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി എങ്ങനെ ആകർഷകമാക്കാമെന്നതിന് പട്ടാമ്പി ഉപജില്ലയിലെ മേൽമുറിയിൽനിന്നൊരു മാതൃക. മാസത്തിലൊരിക്കൽ ബിരിയാണി വിളമ്പിയാണ് കൊപ്പം ഗ്രാമപഞ്ചായത്തിലെ മേൽമുറി എ.എൽ.പി സ്‌കൂൾ 'ഉച്ചഭക്ഷണം, മെച്ചഭക്ഷണം' എന്ന ആശയത്തിലേക്ക് നടന്നടുക്കുന്നത്. 280 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പി.ടി.എ നേതൃത്വത്തിലാണ് ബിരിയാണി വിതരണം നടപ്പാക്കുന്നത്. ഓരോ മാസവും ഓരോ വ്യക്തി സ്പോൺസർ ചെയ്യും. ആദ്യ ബിരിയാണി ഫാർമസിസ്റ്റ് പി. ഫൈസലി​െൻറ വകയായിരുന്നു. ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് പാട്ടാരത്തിൽ ഇബ്രാഹിം നിർവഹിച്ചു. പ്രാധാനാധ്യാപകൻ എ.പി. മുരളി, മാനേജർ എ.കെ. അലി, എ.കെ. ജമാൽ, കൃഷ്ണകുമാർ, എം. ഇഖ്ബാൽ, സുധ, സഫീദ, മാർക്കശ്ശേരി നാസർ എന്നിവർ നേതൃത്വം നൽകി. mohptb 252 മേൽമുറി എ.എൽ.പി സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് ബിരിയാണി വിളമ്പിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story