Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTമനുഷ്യച്ചങ്ങല ആഗസ്റ്റ് ഒന്നിന്
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി: റെയിൽവേ കോച്ച് ഫാക്ടറിയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ ആഗസ്റ്റ് ഒന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും. വൈകീട്ട് നാലിന് നിർദിഷ്ട കോച്ച് ഫാക്ടറി സ്ഥലം മുതല്‍ ഒലവക്കോട് റെയിൽവേ സ്‌റ്റേഷന്‍ വരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. സമരപ്രചാരണത്തിന് ജില്ല സെക്രട്ടറി കെ. പ്രേംകുമാറിെൻറ നേതൃത്വത്തില്‍ ജാഥ നടത്തി. ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ നല്‍കിയ സ്വീകരണത്തില്‍ മേഖല സെക്രട്ടറി ടി. അജീഷ്, സി. അനന്തനാരായണന്‍, ജാഥാംഗം അബ്ദുൽ കരീം, ക്യാപ്റ്റൻ പ്രേംകുമാര്‍, കെ. കൃഷ്ണന്‍കുട്ടി, പി.കെ. മുഹമ്മദ് ഷാഫി, കെ. രാജീവ്, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. നെല്ലായ, തൃക്കടീരി, കയിലിയാട് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story