Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:24 AM IST Updated On
date_range 26 July 2018 11:24 AM ISTഭാര വാഹന ൈഡ്രവിങ് ടെസ്റ്റ് കർശനമാക്കി കേന്ദ്ര സർക്കാർ ഉത്തരവ്
text_fieldsbookmark_border
കുറ്റിപ്പുറം: ഭാര വാഹനങ്ങളുടെ (ഹെവി വെഹിക്കിൾ) ൈഡ്രവിങ് പരീക്ഷ കർശനമാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇന്ധനക്ഷമത പരിശീലന ടെസ്റ്റാണ് പുതുതായി കൂട്ടിച്ചേർത്തത്. ഇൗ പരിശീലനം നടത്തി ൈഡ്രവിങ് സ്കൂൾ അധികൃതർ അഞ്ച് എ ഫോമിൽ നൽകുന്ന സർട്ടിഫിക്കറ്റ്, ടെസ്റ്റിന് മുമ്പ് ഹാജരാക്കണം. അഞ്ച് കിലോമീറ്ററോടിച്ച് വാഹനത്തിെൻറ ഇന്ധനക്ഷമത നോക്കി കൃത്യമായി വാഹനമോടിക്കുന്നുണ്ടോയെന്ന് ജോയൻറ് ആർ.ടി.ഒയിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരിശോധിക്കേണ്ടത്. ഗ്രൗണ്ടിൽ ടി മാതൃകയിൽ വാഹനമോടിച്ചശേഷം റോഡിലൂടെയുള്ള ടെസ്റ്റാണ് നിലവിലുള്ളത്. പരിഷ്കാരപ്രകാരം ഇന്ധനക്ഷമത പരിശോധിക്കാൻ വാഹനത്തിൽ യന്ത്രം ഘടിപ്പിക്കണം. മൂന്ന് തവണ ഇടത്തോട്ടോ വലത്തോട്ടോ വാഹനം തിരിച്ചുള്ള പരിശോധനയും നടത്തണം. ഇന്ധനം അമിതമായി ഉപയോഗിക്കുന്നത് വഴിയുള്ള നഷ്ടമൊഴിവാക്കാനാണ് പരിഷ്കാരമെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. എന്നാൽ, ഇത്തരത്തിലുള്ള ടെസ്റ്റിൽ അവ്യക്തതയുണ്ടെന്നും ഇന്ധനക്ഷമത നിർണയിക്കുന്ന ഏത് തരം യന്ത്രം ഘടിപ്പിക്കുമെന്ന വിഷയത്തിൽ ആശയക്കുഴപ്പമുണ്ടെന്നും ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ പറഞ്ഞു. പുതിയ രീതിയിലുള്ള ടെസ്റ്റിന് മുമ്പ് വ്യക്തത വരുത്താൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കത്ത് നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story