Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:20 AM IST Updated On
date_range 26 July 2018 11:20 AM ISTമാനസികാസ്വാസ്ഥ്യമുള്ള യുവാവിെൻറ നഖങ്ങൾ പിഴുതുമാറ്റിയ നിലയില്‍
text_fieldsbookmark_border
എടപ്പാള്‍: മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കാലിലെ നഖങ്ങൾ പിഴുതുമാറ്റിയ നിലയില്‍ കണ്ടെത്തി. വട്ടംകുളം അങ്ങാടിയുടെ കിഴക്കുഭാഗത്ത് താമസിക്കുന്ന ഇസ്മാഇൗലിനെയാണ് പത്ത് വിരലിലെയും നഖങ്ങള്‍ പിഴുതുമാറ്റിയ നിലയില്‍ പരിസരവാസികള്‍ കണ്ടത്. പ്രദേശത്തെ ആശ വർക്കറും വട്ടംകുളം പി.എച്ച്.സിയിലെ ഡോക്ടറും സ്ഥലത്തെത്തി ചികിത്സ നൽകി. ഇസ്മാഇൗലും മാതാവും മാത്രമാണ് വീട്ടിലുള്ളത്. കാലിലെ നഖം പോയതിനെക്കുറിച്ച് ചോദിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടിയാണ് ഇയാൾ നൽകുന്നത്. 10 വർഷം മുമ്പ് ഇവരുടെ സഹോദരി മരിച്ചിരുന്നു. രോഗത്തിന് ചികിത്സ നല്‍കാതിരുന്നതാണ് മരണകാരണമെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. സാമ്പത്തികശേഷിയുണ്ടെങ്കിലും കുടുംബം പലപ്പോഴും പട്ടിണിയിലാണ്. സഹായിക്കാൻ അയൽവാസികളും നാട്ടുകാരും തയാറാണെങ്കിലും ആരെയും വീട്ടിലേക്ക് അടുപ്പിക്കാറില്ല. മാതാവിനെയും മകനെയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാനാണ് ആരോഗ്യ വകുപ്പിെൻറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story