Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM ISTനടൻ ശരത്കുമാർ മേക്കോട്ട ക്ഷേത്രദർശനത്തിനെത്തി
text_fieldsbookmark_border
വള്ളിക്കുന്ന്: തെന്നിന്ത്യൻ താരം ശരത്കുമാർ ഗുരുതി ദർപ്പണത്തിനായി വള്ളിക്കുന്നിലെ മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെത്തി. ഭാര്യയും നടിയുമായ രാധികയോടൊപ്പമാണ് മുൻ എം.പികൂടിയായ നടനെത്തിയത്. പരിവേഷങ്ങളില്ലാതെയെത്തിയ താരങ്ങളെ അടുത്തു കാണാൻ നിരവധി ആരാധകരും ക്ഷേത്രാങ്കണത്തിൽ എത്തിയിരുന്നു. ചരിത്രപ്രസിദ്ധമായ നെറുങ്കൈതകോട്ട മേക്കോട്ട ഭഗവതി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് ഗുരുതി ദർപ്പണം. വെളിച്ചപ്പാട് എ.ആർ. ഹരിഹരസുതൻ ഗുരുതിദർപ്പണം നടത്തി. സാമൂതിരിരാജയുടെ പേഴ്‌സനൽ സെക്രട്ടറി ടി.ആർ. രാമവർമ, ലീഗൽ അഡ്വൈസർ ഗോവിന്ദ് ചന്ദ്രശേഖർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ സംഗമേഷ് വർമ, പി.എം. മനോജ് കുമാർ, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികൾ, ജീവനക്കാർ എന്നിവർ സ്വീകരിച്ചു. തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രദർശനം കഴിഞ്ഞെത്തിയ ഇരുവരും മേക്കോട്ട അയ്യപ്പക്ഷേത്രത്തിലും ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story