Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:11 AM IST Updated On
date_range 26 July 2018 11:11 AM ISTമനാഫ് വധം: ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസിറക്കും
text_fieldsbookmark_border
മഞ്ചേരി: ഒതായി പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന നാല് പ്രതികളെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. കോട്ടപ്പുറം മുനീബ് (45), എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷരീഫ് (51), ചെറുവായൂര്‍ പയ്യനാട്ടുതൊടിക എറക്കോടന്‍ കബീര്‍ (45) എന്നിവരെയാണ് പിടികൂടാനുള്ളത്. പ്രതികളിൽ ചിലർ ഗൾഫിലാണ്. ഒരാൾ നിലമ്പൂരിൽ ഒളിവിലുണ്ടെന്നാണ് പൊലീസ് നിഗമനം. മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലുപേരെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് കാണിച്ച് സഹോദരന്‍ പള്ളിപ്പറമ്പന്‍ അബ്ദുൽ റസാഖാണ് കോടതിയെ സമീപിച്ചത്. പിടികൂടാനുള്ള നാല് പ്രതികള്‍ക്കെതിരെ ജില്ല പൊലീസ് സൂപ്രണ്ട് അറസ്റ്റ് വാറണ്ട് നടപ്പാക്കണമെന്നും സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ച മുമ്പ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 1995 ഏപ്രില്‍ 13നാണ് എടവണ്ണ ഒതായി അങ്ങാടിയില്‍ മനാഫിനെ കൊലപ്പെടുത്തിയത്. ഒന്നാംസാക്ഷി കൂറുമാറിയതിനെ തുടര്‍ന്ന് 21 പ്രതികളെ ജില്ല സെഷന്‍സ് കോടതി വെറുതെവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story