Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right111 പടി കയ​േറണ്ട,...

111 പടി കയ​േറണ്ട, വെട്ടുക്കത്തിക്കോട്ടയിലേക്ക്​ ഇനി റോഡ്

text_fields
bookmark_border
നിലമ്പൂർ: വഴിക്കടവ് വെട്ടുക്കത്തിക്കോട്ട നിവാസികളുടെ റോഡ് എന്ന സ്വപ്നത്തിന് ചിറക് മുളക്കുന്നു. വഴിക്കടവ് ടൗണിനോട് ചേർന്ന കുന്നിൻമേലുള്ള കുടുംബങ്ങളുടെ സ്വപ്നത്തിനാണ് നിറം വെക്കുന്നത്. 60 കുടുംബങ്ങളാണ് ഇവിടെ താമസം. അന്തർ സംസ്ഥാന പാതയോരത്താണ് ഇവരുടെ താമസമെങ്കിലും കുന്നിൻമുകളിലായതിനാൽ ദുരിതജീവിതമാണ്. 111 പടവുകളുള്ള മൂന്നടി വഴിയാണ് ഇവരുടെ ഏക ആശ്രയം. മഴക്കാലത്ത് വഴിയിൽ പായൽ നിറഞ്ഞ് ഇതുവഴിയുള്ള യാത്ര ഏറെ അപകടവുമാണ്. കുടിവെള്ളക്ഷാമം ഏറെയുള്ള കുന്നിൻപ്രദേശത്ത് കുടുംബങ്ങൾ താഴെയുള്ള കിണറുകളെയാണ് ആശ്രയിക്കാറ്. വെള്ളക്കുടവുമായി ചെങ്കുത്തായ മലയിലെ പടവുകൾ കയറുന്നത് ഏറെ കഷ്ടമാണ്. ഇവിടെ കോൺക്രീറ്റ് റോഡ് പണിത് നൽകണമെന്നാവശ‍്യപ്പെട്ട് വീട്ടമ്മമാർ പി.വി. അൻവർ എം.എൽ.എയുടെ ഓഫിസിലെത്തി കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് ബുധനാഴ്ച എം.എൽ.എ സ്ഥലം സന്ദർശിച്ചു. കോൺക്രീറ്റ് റോഡ് പണിത് നൽകാമെന്ന് എം.എൽ.എ ഉറപ്പ് നൽകി. ബന്ധപ്പെട്ടവരോട് എസ്റ്റിമേറ്റ് സമർപ്പിക്കാനും അദ്ദേഹം നിർദേശം നൽകി. പടം:2- പി.വി. അൻവർ എം.എൽ.എ വെട്ടുക്കത്തിക്കോട്ട പ്രദേശം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story