Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മലപ്പുറം: വൈക്കത്ത് കരിയാറില്‍ വെള്ളപ്പൊക്ക വാര്‍ത്ത ശേഖരിക്കുന്നതിനിടെ തോണി മറിഞ്ഞ് മാധ്യമ സംഘത്തിലെ രണ്ടുപേര്‍ മുങ്ങിമരിച്ച സംഭവത്തില്‍ മലപ്പുറം പ്രസ് ക്ലബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. യോഗത്തിൽ സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ഐ. സമീല്‍, കെ.പി.ഒ. റഹ്മത്തുല്ല, വിമല്‍ കോട്ടക്കല്‍, പി. അബ്ദുൽ മജീദ്, വി.എം. സുബൈർ, കെ. അബ്ദുൽ ലത്തീഫ് നഹ, കെ.പി.എം. റിയാസ്, സുർജിത് അയ്യപ്പത്ത്, ജയപ്രകാശ് പട്ടാമ്പി എന്നിവർ സംസാരിച്ചു. എസ്. മഹേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ടൂറിസം ക്ലബിനും റോഡ് സുരക്ഷ ബോധവത്കരണത്തിനും അവാർഡ് മലപ്പുറം: ഒാൾ കേരള കോൺട്രാക്ട് കാരേജ് ഓണേഴ്സ് അസോസിയേഷൻ (എ.കെ.സി.സി.ഒ.എ) ജില്ല സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, യു.പി, എൽ.പി സ്കൂളുകളിലെ മികച്ച ടൂറിസം ക്ലബിനും ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ടൂറിസം ക്ലബ് കോഓഡിനേറ്റർമാർക്കും അവാർഡ് നൽകുന്നു. കഴിഞ്ഞ അധ്യയനവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾ ജൂലൈ 31ന് മുമ്പ് അേപക്ഷകൾ സെക്രട്ടറി, എ.കെ.സി.സി.ഒ.എ ജില്ല കമ്മിറ്റി ഓഫിസ്, സീമാർട്ട് ബിൽഡിങ്, കെ.എസ്.ആർ.ടി.സിക്ക് പിൻവശം, മിഡിൽഹിൽ, മലപ്പുറം 676505 എന്ന വിലാസത്തിൽ നൽകണം. വിവരങ്ങൾക്ക്: 9745500800, 9846200016.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story