Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:00 AM IST Updated On
date_range 26 July 2018 11:00 AM ISTഎം.എസ്.എഫ് കലക്ടറേറ്റ് മാർച്ച് ഇന്ന്
text_fieldsbookmark_border
മലപ്പുറം: ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ വ്യാഴാഴ്ച കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എം.എസ്.എഫ് ഭാരവാഹികൾ അറിയിച്ചു. ആവശ്യത്തിന് പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്ത സർക്കാർ, ബിരുദ സീറ്റുകളുടെ കാര്യത്തിലും ജില്ലയെ പരിഗണിച്ചില്ലെന്ന് ഇവർ കുറ്റപ്പെടുത്തി. രാവിലെ 10ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി.പി. ഹാരിസ്, സാദിഖ് കുളമഠത്തിൽ, റിയാസ് പുൽപ്പറ്റ, ഫാരിസ് കറുത്തേടത്ത്് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story