Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാകിസ്​താനിൽ ഇംറാൻ...

പാകിസ്​താനിൽ ഇംറാൻ അധികാരത്തിലേക്ക്​

text_fields
bookmark_border
നവാസ് ശരീഫി​െൻറ കക്ഷിക്ക് തിരിച്ചടി ഇസ്ലാമാബാദ്: ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിൽ അങ്കംകുറിച്ച മുൻ ദേശീയ ടീം നായകൻ ഇംറാൻ ഖാൻ പാക് ഭരണത്തി​െൻറ അമരത്തേക്ക്. ബുധനാഴ്ച പൂർത്തിയായ പൊതുതെരഞ്ഞെടുപ്പിൽ, അഴിമതിയിൽ കുരുങ്ങി ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫി​െൻറ പാകിസ്താൻ മുസ്ലിം ലീഗ്-നവാസിനെ (പി.എം.എൽ-എൻ) ബഹുദൂരം പിറകിലാക്കിയാണ് ഇംറാൻ കേവല ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നത്. ഒടുവിൽ ലഭ്യമായ ഫലങ്ങളിൽ ഇംറാൻ ഖാ​െൻറ പാകിസ്താൻ തഹ്രീകെ ഇൻസാഫ് 94 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. 53 സീറ്റുകളിൽ പി.എം.എൽ-എന്നും 32 സീറ്റുകളിൽ ആസിഫ് അലി സർദാരിയുടെ പാകിസ്താൻ പീപ്ൾസ് പാർട്ടിയും മുന്നിട്ടുനിൽക്കുന്നു. 10 കോടിയിലേറെ വോട്ടർമാരുള്ള രാജ്യത്ത് ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും നാലു പ്രവിശ്യകളിലെ 577 സീറ്റുകളിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകൾ വേണം. തെരഞ്ഞെടുപ്പിനിടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളിൽ 35 പേരാണ് കൊല്ലപ്പെട്ടത്. പട്ടാള-സിവിലിയൻ ഭരണം മാറിവരുന്ന പാകിസ്താ​െൻറ ചരിത്രത്തിൽ രണ്ടാമതാണ് സിവിലിയൻ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കി അധികാര കൈമാറ്റത്തിന് ഒരുങ്ങുന്നത്. കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂേട്ടായുടെ മകൻ ബിലാവൽ ഭൂേട്ടാ നേതൃത്വം നൽകുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടി ഉൾപ്പെടെ 30ഒാളം പാർട്ടികൾ പാർലമ​െൻറിലേക്ക് ജനവിധി തേടി. മുംബൈ ഭീകരാക്രമണത്തി​െൻറ സൂത്രധാരൻ ഹാഫിസ് സഇൗദ് നേതൃത്വം നൽകുന്ന ജമാഅതുദ്ദഅ്വയും മത്സരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story