Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:11 AM IST Updated On
date_range 25 July 2018 11:11 AM ISTകുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsbookmark_border
തിരുനാവായ (മലപ്പുറം): സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി കുളത്തിൽ കുളിക്കാനിറങ്ങിയ സഹപാഠികളായ വിദ്യാർഥികൾ മുങ്ങിമരിച്ചു. ബീരാഞ്ചിറ ചെറിയ പറപ്പൂർ റോഡിലെ മുളക്കപറമ്പിൽ ഹാരിസിെൻറ മകൻ ആഷിഫ് അലി (16), ബീരാഞ്ചിറ ചെറുപറമ്പിൽ ഷാഫിമോെൻറ മകൻ മുഹമ്മദ് അർഷാദ് (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അജിതപ്പടി വെൻകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അയൽപക്കത്തെ സ്ത്രീ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി. അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ലെന്ന് പറയുന്നു. കാരത്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥികളാണ്. ഖദീജയാണ് ആഷിഫ് അലിയുടെ മാതാവ്. ഷാഹിന, ആരിഫ, ഷബ്ന എന്നിവരാണ് സഹോദരങ്ങൾ. മുഹമ്മദ് അർഷാദിെൻറ മാതാവ്: ഷമീറ. സഹോദരങ്ങൾ: സിദ്ദീഖുൽ അക്ബർ, മുഹമ്മദ് ഷാഹിർ. അർഷാദിെൻറ പിതാവ് ഷാഫിമോൻ റാസൽഖൈമയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബുധനാഴ്ച പാലോത്തുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story