Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 11:02 AM IST Updated On
date_range 25 July 2018 11:02 AM ISTബോധവത്കരണ സെമിനാർ
text_fieldsbookmark_border
മണ്ണാർക്കാട്: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലഹരി മുക്ത കാമ്പസ്' വിഷയത്തിൽ സെമിനാർ നടത്തി. എൻ.എസ്.എസ്, സൗഹൃദ ക്ലബ്, എക്സൈസ് വിഭാഗം സംയുകതമായി നടത്തിയ സെമിനാറിൽ അസി. എക്സൈസ് കമീഷണർ രാജാസിങ് ക്ലാസെടുത്തു. പ്രിൻസിപ്പൽ ഉബൈദുല്ല, പ്രിവൻറിവ് ഓഫിസർമാരായ കെ. മനോജ്, വി.വി. രാജേഷ് എന്നിവർ സംബന്ധിച്ചു. തൊഴിൽ രഹിത വേതനം മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. വീടുകൾ ഭാഗികമായി തകർന്നു (ഫോട്ടോ) മണ്ണാർക്കാട്: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. പൊറ്റശ്ശരി രണ്ട് വില്ലേജിലെ പാണക്കാടൻ വീട്ടിൽ കൗലത്ത്, കോട്ടോപ്പാടം രണ്ട് വില്ലേജിലെ പൊതുവച്ചോല ഹംസ, കൊടക്കാട് തെക്കുംപുറത്ത് കാർത്യായനി എന്നിവരുടെ വീടുകളാണ് തകർന്നത്. ഫോട്ടോ.. 1) മഴയിലും കാറ്റിലും തകർന്ന പൊറ്റശ്ശേരി രണ്ട് വില്ലേജിലെ പാണക്കാടൻ വീട്ടിൽ കൗലത്തിെൻറ വീട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story